ഹരേ കൃഷ്ണാ പീതാബര ധാരി

 ഹരേ കൃഷ്ണാ പീതാബര ധാരി  



ഹരേ കൃഷ്ണാ പീതാബര ധാരി  
ഹരേ കൃഷ്ണാ നാരായണാ ഹരേ

നീല കളെബരൻ പാടുന്നു മോഹനം  
ഗോപികാഹൃദയം പൂവിനാൽ നിറയുന്നു  
വേണുനാദം കുളിർ ഉണർത്തുന്നുമെല്ലെ
യമുനാ നദിയിൽ താമര വിരിയുന്നു

ഹരേ കൃഷ്ണാ പീതാബര ധാരി  
ഹരേ കൃഷ്ണാ നാരായണാ ഹരേ

പുഴയരിയിലേക്ക് പാദങ്ങൾ നീളുന്നു  
കണ്ണൻ സുന്ദര മധുരമായ് പാടുന്നു  
പുഷ്പസാഗരം സ്നേഹം വിതറുന്നു  
ലീലാപ്രഭാവം ആകാശം തെളിയുന്നു

ഹരേ കൃഷ്ണാ പീതാബര ധാരി  
ഹരേ കൃഷ്ണാ നാരായണാ ഹരേ

അനുരാഗസ്മിതം കണ്ണുകളിൽ തെളിമ  
ഭക്തിസന്ധ്യയിൽ ഗാനം മാറ്റൊലി കൊള്ളുന്നു 
പ്രണയം കൃഷ്ണനാമത്തിൽ ലയിക്കുന്നു  
ഹൃദയത്തിൽ ഗീതമായി നിറയുന്നു

ഹരേ കൃഷ്ണാ പീതാബര ധാരി  
ഹരേ കൃഷ്ണാ നാരായണാ ഹരേ


ജീ ആർ കവിയൂർ 
01 02 2026
(കാനഡ, ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “