മിഴിമുദ്ര
മിഴിമുദ്ര
ഒരു നോക്ക് വഴിയിൽ തങ്ങി,
പറയാതെ പറഞ്ഞൊരു കഥ.
വാക്കുകൾ എത്താത്തിടത്ത്,
കണ്ണുകൾ അർത്ഥം വിതറുന്നു.
നിമിഷങ്ങൾ മങ്ങിപ്പോയാലും,
ആ ദൃശ്യം മാറുന്നില്ല.
വെളിച്ചവും ഇരുട്ടും ഇടയിൽ,
ഒരു അടയാളം പതിഞ്ഞുനിൽക്കുന്നു.
കാലം മുന്നോട്ട് നീങ്ങുമ്പോഴും,
ഓർമ്മ പിന്നോട്ടു വിളിക്കുന്നു.
മിഴികളിൽ പതിഞ്ഞ ആ മുദ്ര,
മനസ്സിൽ മാത്രം സൂക്ഷിക്കപ്പെടുന്നു.
ജീ ആർ കവിയൂർ
30 01 2026
( കാനഡ, ടൊറൻ്റോ)
Comments