മഴമൊഴികളിൽ മുളച്ച മൗനം ( കവിത )

 മഴമൊഴികളിൽ മുളച്ച മൗനം ( കവിത )




മനസാകും പാടത്ത്  
മറക്കാത്ത ഓർമ്മകളുടെ  
മണമുള്ള വിത്ത് വിതയ്ക്കുകിൽ  
മോഹത്തോടെ ആരെയാണോ സ്നേഹിക്കുക  
മറ്റാരുമല്ല, അവർതന്നെയെന്ന്  
കണ്ണുനീരിൽ മുക്കുമ്പോൾ  
അവസാനം തിരിച്ചറിയും

മരത്തിൻ ചില്ലകളോട് ചോദിക്കുക  
മുറിഞ്ഞു വേർപെടുമ്പോഴുള്ള വേദന  
മഴയില്ലാതെ വേനൽ കനക്കുമ്പോൾ  
മഞ്ഞ ഇലകളും കരിയിലകളും  
ചുമക്കുന്ന ദുഃഖം  
മഞ്ഞിൻ വരവറിയിക്കും ശിശിരം വരും

മൊഴിയും മിഴികളും കാത്തിരിക്കുന്നു  
മലരണിയും വസന്തത്തിന്റെ മന്ദഹാസം  
മൊട്ടു വിരിയും മുൻപേ അടർത്തിക്കൊണ്ട്  
മടങ്ങുന്നത് കണ്ടു നൊമ്പരം കൊള്ളും  
മാസങ്ങൾ കാത്തിരുന്ന  
വണ്ടിനോട് പോലും  
ചോദിക്കാതെ വയ്യ

മേഘം വിട്ടു മലയെ ചുംബിച്ചു  
മഴ മെല്ലെ പുഴയാകുമ്പോൾ  
മാറിവന്ന ഗ്രീഷത്തിൽ വറ്റിയ  
മണ്ണിൻ തീരങ്ങളോട് ചോദിക്കുക  
മണിവീണയുടെ കമ്പി മെല്ലെ  
മുറിഞ്ഞു പോകുകിൽ  
മന്ത്രമുഖരിതമാം ഗാനത്തിന്  
മധുരം കൈപ്പായി മാറുമല്ലോ

മിന്നും താരകങ്ങൾ തമ്മിൽ  
മുട്ടിയുരുമ്മി ചിതറുമ്പോൾ  
മാനത്തെ നോക്കി സ്വപ്നം കാണും  
മായാത്ത ചിന്തകളുമായി നിൽക്കും  
മീട്ടും പല്ലവി അനുപല്ലവികളിൽ  
മതിക്കുന്ന കവിയെ പോലും  
വേദന അറിയാതെ പോകുന്നു

മനസാകും പാടത്ത്  
മറക്കാത്ത ഓർമ്മകളുടെ  
മണമുള്ള വിത്ത് വിതയ്ക്കുകിൽ  
മോഹത്തോടെ ആരെയാണോ സ്നേഹിക്കുക  
മറ്റാരുമല്ല, അവർതന്നെയെന്ന്  
കണ്ണുനീരിൽ മുക്കുമ്പോൾ  
അവസാനം തിരിച്ചറിയും

ജീ ആർ കവിയൂർ 
04 02 2026
(കാനഡ, ടൊറൻ്റോ)






Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “