അറുപത്തൊന്നിൽ ഞാൻ പതിനാറ് മാസക്കാരനായി
അറുപത്തൊന്നാം വയസ്സിൽ,
ഞാൻ പതിനാറ് മാസക്കാരനായി…
കൈക്കുള്ളിൽ കൊച്ചുമകൻ,
മനസ്സിൽ ഒരു പുതിയ പ്രപഞ്ചം.
കുരുന്നു പൂവിൻ്റെ ഗന്ധം
സഞ്ജീവനി പോലെ മനം ശാന്തമാക്കി,
വിരസമാർന്നൊരു ജീവിതത്തിന് പുതിയ ഉഷസ്സും ഊർജ്ജവും നൽകുന്നു.
അവനുടെ കരം ഗ്രസിച്ചപ്പോൾ,
ആ ചെറു വിരലുകൾ സ്പർശിച്ചപ്പോൾ
ഗതകാലത്തിലേക്ക് നടന്നു;
ഞാൻ അച്ഛനല്ല, മുത്തച്ഛനല്ല,
ഒരു കുഞ്ഞായി മാറി.
ഇവിടെ ചിന്തകളില്ല,
നാളെയുടെ ഭാരം ഇല്ല,
ഇന്നിന്റെ ചിരി മാത്രം…
ഇവിടെയാണ് സ്വർഗം.
സർവശക്തനും ഈ സ്വരങ്ങൾക്കുന്ന
ഈശ്വര കൃപയിൽ ഈ നിമിഷം നിറഞ്ഞിരിക്കുന്നു,
ആ പരം ജ്യോതിസ്സിൻ്റെ അനുഗ്രഹം
എപ്പോഴും ഉള്ളിൻ്റെ ഉള്ളിൽ നിലനിൽക്കട്ടെ.
ജീ ആർ കവിയൂർ
21 02 2026
(കാനഡ, ടൊറൻ്റോ)

Comments