പുഴവിരലുകൾ
പുഴവിരലുകൾ
മണ്ണിന്റെ നെഞ്ചിൽ നീണ്ട കൈകൾ,
വെള്ളം വരച്ച വഴികൾ.
മണൽതീരത്ത് പതിഞ്ഞ ചലനം,
നിശ്ശബ്ദതയെ ഉണർത്തുന്നു.
ഓളങ്ങൾ തമ്മിൽ സംസാരിക്കുന്നു,
ശബ്ദമില്ലാത്ത ഭാഷയിൽ.
ചൂടേറ്റ കല്ലുകൾക്കിടയിൽ,
തണുപ്പ് വഴിയെടുക്കുന്നു.
താഴേക്ക് വളഞ്ഞ പാതകൾ,
ദൂരം അറിയാതെ നീളുന്നു.
പുഴ നീട്ടുന്ന വിരലുകൾ,
ഭൂമിയെ മൃദുവായി തൊടുന്നു.
ജീ ആർ കവിയൂർ
30 01 2026
(കാനഡ , ടൊറൻ്റോ)
Comments