കടൽപാലം
കടൽപാലം കടൽപാലം നീളെ തിരകൾ വിളിക്കുന്നു തീരമവയെ സ്നേഹത്തോടെ കാത്തിരിക്കുന്നു അലകളും മണലും തമ്മിൽ പറയാത്ത വാക്കുകൾ നിശ്ശബ്ദമായി പ്രണയമായി ഒഴുകുന്നു ആകാശം താഴെ നോക്കി പുഞ്ചിരിച്ചു നക്ഷത്രങ്ങൾ രാത്രിയിൽ കണ്ണിറുക്കി അകലങ്ങളെ അടുപ്പിച്ചു പ്രകൃതി സ്നേഹത്തിന്റെ വഴികൾ തുറക്കുന്നു കുന്നുകൾ മൗനമായി നിൽക്കുമ്പോൾ മരങ്ങൾ സ്നേഹത്തോടെ ചേർന്നു നിൽക്കുന്നു വേർപാടുകൾ മറന്ന് പ്രകൃതി പറയുന്നു എല്ലാം ബന്ധിപ്പിക്കുന്നൊരു പാലം—പ്രണയം ജീ ആർ കവിയൂർ 22 01 2025 (കാനഡ, ടൊറൻ്റോ)