ഇന്ന് തൃക്കേട്ട അല്ലോ ?!!
ഇന്ന് തൃക്കേട്ട അല്ലോ ?!!
കേട്ടുവോയിന്നു
തൃക്കേട്ടയല്ലോ
തലക്കേട്ടയായവരാരും
ദോഷമുണ്ടാന്ന് നോക്കേണ്ട
നോക്കേണ്ടതോ
അവനവനുടെ
ഉള്ളിനുള്ളിൻെറ ഉള്ളില്ലല്ലോ
ഉലകമായ ഉലകം
ഉഴറി നിൽക്കുന്നുവല്ലോ !
പ്രകൃതി തകൃതിയായി
വികൃതി കാട്ടുന്നുവല്ലോ ഒപ്പം,
ഇരുകാലി നാൽക്കാലിയെക്കാൾ
ഇളകിമറിയുന്നവല്ലോ ?
കേട്ടതൊക്കെ .,
സത്യമല്ലെന്നുണ്ടോ മാളോരേ ?!!
ജീ ആർ കവിയൂർ
04 09 2022
Comments