അമൃതോത്സവം തുടർന്നു

ആനന്ദം അനന്താനന്ദം 
ആഴിയുമൂഴിയും നിറഞ്ഞു 
അലൗകിക സംഗീതധാര
അറിഞ്ഞു ഞാൻ മനസ്സാലെ 

അനുഭൂതിയുടെ ലഹരിയിൽ 
അറിയാതെ ഇമയടച്ചു 
അറിയുന്നു ഉള്ളകത്തിലെ 
അണയാത്ത ദീപ്ത സൗന്ദര്യം 

അനിർവചനീയമായ്
ആത്മാവിലാകെ 
അമൃതോത്സവം തുടർന്നു 
അമൃതോത്സവം തുടർന്നു 

ജീ ആർ കവിയൂർ 
27 09 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ