ചോതി
അത്തം ചിത്തിര ചോതി
ചോദിച്ച് അവളെന്നോടായി
ചിങ്ങ മഴ തോരുന്നുന്നില്ലല്ലോ
ചിറകിൻ കീഴിൽ ചൂടുണ്ടോ
ചിണുങ്ങി മുട്ടി കൂടെയിരിക്കാൻ
ചില്ലയിലിടമുണ്ടോ
ചിന്തിച്ചിരുപ്പതെന്ത്
ചിത്രശലഭ ശോഭ കണ്ടില്ലേ
തുമ്പപൂവും തെറ്റിപ്പൂവും വിരിഞ്ഞല്ലോ
തുമ്പമൊക്കെ മാറിയില്ലേ
തുഞ്ചത്ത് കൂടുകൂട്ടിത്തരുമോ
തഞ്ചത്തിൽ പ്രണയം കൂടാമല്ലോ
ജി ആർ കവിയൂർ
01 09 2022
Comments