തിരുവോണം വരവായി
തിരുവോണം വരവായി
മഴത്തുള്ളി കിലുക്കങ്ങളും
മാരിവിൽ വർണങ്ങൾക്കും
മാനമൊരുങ്ങി ശ്രാവണോത്സവത്തിനു
മാലോകർ ഒരുങ്ങുകയായി
മഞ്ഞപ്പട്ടുടുത്തൊതൊരുങ്ങി
മലരും മണവും തേൻ
മധുരം നുകരുകയായ്
മലയാളം മൊഴിയുകയായ്
മാവേലിത്തമ്പുരാനെ
മോദമോടെ വരവേൽക്കുകയായ്
മംഗള ഗീതങ്ങൾ പാടുകയായ്
മങ്കകൾ കൈകൊട്ടി
മനോഹരമായ് ചുവട് വെക്കുകയായ്
മ്മ മനവും തുള്ളി തുളുമ്പുകയായ്
തിരുവോണം തിരുവോണം വരവായി
ജീ ആർ കവിയൂർ
16 09 2022
Comments