വാക്കുകളില്ല കണ്ണാ
കണ്ണാ കാർമുകിൽ വർണ്ണാ
മണ്ണുവാരി തിന്നതിനാലല്ലോമ്മ
കർണത്തിൽ പിടിച്ചിതു നോവിക്കാനല്ല
വെണ്ണ കട്ടു തിന്നുന്നതിനാലല്ലോ
വണ്ണമാർന്ന ദാമത്തിങ്കൽ കെട്ടിയിട്ടത്
കണ്ണിനും കാതിനുമിമ്പമാർന്ന നിൻ
വർണ്ണ മനോഹരമാർന്ന മുരളീരവവും
വർണ്ണ പ്രപഞ്ചവും സഞ്ചിത ശക്തിയും
വർണ്ണിക്കാനിനി വാക്കുകളില്ല എനിക്കു
കണ്ണാ കാർമുകിൽ വർണ്ണാ
ജീ ആർ കവിയൂർ
18 09 2022
Comments