" ക"
ക
കടമ കൊണ്ട്
കഷ്ടപ്പാട് ഏറി
കടി കൊണ്ടും
കുടികൊണ്ടും
കുടിയിറങ്ങി
കൊടിയിറങ്ങി
കയ്യിട്ടുവാരി കീശ നിറച്ച്
"ക ' ഇല്ലാതെയായ്
കാഞ്ചനം തേടി
കടൽകടക്കുന്നു
കയത്തിൽ മുങ്ങി
കുശു കുശുമ്പേറുന്നു
കച്ച കടത്താൽ
കഴുത്തറക്കുന്നു.
കയർ തേടുന്നു
കാലന്റെ നാടായി മാറി
കടം കേറുമളമിന്നു കേരളം
കലികാലമല്ലോയി തെന്ന്
ജീ ആർ കവിയൂർ
17 09 2022
Comments