നോവ്
നോവ്
എങ്ങുനിന്നോ കേൾക്കുന്നു വല്ലോ നിന്നെക്കുറിച്ചു പാടുന്ന പോലെ
നിലാവിന്റെ നിഴലുകൾ
നീങ്ങുന്നു വല്ലോ
കൺ മിഴികൾ തേടി
നീയാണോ എന്ന്
മനസ്സൊന്നു തുള്ളി
ദാഹത്താൽ ഉള്ളം വരണ്ടു
ജനിമൃതികൾ ക്കിടയിലെ
ജടിലമാമ് നോവ്
ജന്മ ജന്മങ്ങളാൽ
നിറയുന്ന നോവ്
മധുരമുള്ള നോവ്
നീയുംഞാനും മനസ്സിന്റെ
ഉള്ളിൽ ഇട്ടു നീറ്റുന്ന നോവ്
അതേ ജീവിതം എന്ന നോവ്
ജീആർ കവിയൂർ
13 09 2022
Comments