നോവു പാട്ട്
നോവു പാട്ട്
തിളക്കും സൂര്യന്റെ
താപം അങ്ങു ആറ്റികുറുക്കും
കടലലക്കു നോവലിന്റെ
ഉണർത്തുപാട്ട്
വിരഹത്താലോ
വിതുമ്പുന്നു ഇങ്ങനെ
കരയെ തൊട്ടയകലുന്നു
നുരപതയാലെ
നിന്റെ സമീപത്തെ
അറിഞ്ഞു ചുംബിച്ചകലുന്നു
തീരമേ നിനക്കൊന്നും
പറയാനില്ലേ പരിവേദനങ്ങൾ
ഇതൊക്കെ നിത്യം കണ്ട്
ഓർത്തോർത്തു കഴിയുന്നു
നഷ്ടബോധത്തോടെ
ജന്മ ജന്മാന്തരങ്ങളായ് ഞാനും
ജീ ആർ കവിയൂർ
29 09 2022
Comments