മലയിൻകീഴിലെ പാട്ടേ
മലയിൻകീഴിലെ പാട്ടേ
തൊട്ടുണർത്തുന്നു വല്ലോ
സുരേന്ദ്രനാം ഗുരുവിന്റെ
സപ്തസ്വര രാഗങ്ങളുടെ
തലോടലേറ്റ് ഉണരും
വിപഞ്ചികയുടെ നാദത്തിൻ
ധ്വനിയാൽ മാറ്റൊലി കൊണ്ട്
ഉണരുന്നു ഓണ ദിനങ്ങളുടെ
ഓർമ്മയുണർത്തുന്നുവല്ലോ
ഒരായിരം തുമ്പികൾ പാറി
തുമ്പ തൊടികളിൽ വിരിഞ്ഞു
തുമ്പമെല്ലാമകന്നു മനസ്സിന്റെ
തുടികൊട്ടി കണ്ണാനന്ദം പകർന്നു
മലയിൻകീഴിലെ പാട്ടേ
മതി വരില്ലല്ലോ കേട്ടിട്ട്
ജീ ആർ കവിയൂർ
01 09 2022
Comments