നൃത്തമാടു...!
നൃത്തമാടു
കനവിലും നിനവിലും
കൺമുന്നിലായ് നിത്യം
കരി വളകിലുക്കി
കൺമഷി ചാന്തു സിന്ദൂരം തൊട്ട്
കൊലുസും കിലുക്കി വരും
നിന്നോർമ്മകൾക്കെന്തു സുഖമാണ്
നഷ്ടമാകാത്ത പ്രണയ ചിന്തകളാലെ
നിന്നെക്കുറിച്ച് ഞാനെഴുതിയൊരായിരം
മധുരമുള്ള വരികൾ
മധുപൻ മൂളും പോലെ ഞാൻ
മനസ്സിലിട്ടുരുട്ടി വാക്കുകൾ
നാടും നഗരവും വിട്ടു മടങ്ങിയിട്ടും
മായാതെ നിൽല്പൂ ഓമലേ
മങ്ങാതെ മായാതെ ഓർമ്മകൾ
മായല്ലേ നീ ഇങ്ങനെ നിത്യമേൻ
വിരൽത്തുമ്പിലായ് നൃർത്തമാടുക കവിതേ
ജീ ആർ കവിയൂർ
20 09 2022
Comments