പുളകിതമായ് മനം
വഴിതെറ്റി വന്നൊരു
വസന്തമെന്നോട്
നിൻ കഥ പറഞ്ഞിതു
കേട്ടിട്ടും ഞാൻ നെടുവീർപ്പിട്ടു
ഓർമ്മകളെന്നേ പോയി പോയ
ശിശിര കുളിരണിച്ചു
നാം പങ്കു വച്ച നാളുകളൊക്കെ
തൂവൽ മാനസത്തോടെയറിഞ്ഞു
നിൻ മിഴിയാഴങ്ങളുടെ
നിതാന്ത നീലിമയിൽ
നീന്തി തുടിക്കുമൊരു
നീർക്കണം കണ്ടു ഞാൻ
എനിക്കായി വിടരുന്ന
പനിനീർപൂവിൻ
ഉള്ളിലെ പ്രണയവർണ്ണങ്ങളിൽ
പുളകിതമായ് മനം
ജീ ആർ കവിയൂർ
26 09 2022
Comments