അത് വെറും കനവ്

അത് വെറും കനവ്

ഹിമകണത്തിൻ കുളിരിൽ
നെഞ്ചിൻ നേരിപ്പോട്ടിൽ
നിൻ ഓർമ്മകൾ തൻ
നിഴലാട്ട തിരയിളക്കം

മൗനം പുതച്ച മുഖകാന്തി
മൊഴിയഴകിൻ മധുരിമ
മിഴികളിൽ പെരിമീൻ
മിന്നാരം പോലെ പാഞ്ഞു

കിനാവോരത്തെ കാത്തിരിപ്പ്
അമ്പിളി നിലാ പുഞ്ചിരി 
കൽക്കണ്ട തേനിമ്പം
കലർപ്പില്ലാതൊരുയുള്ളഴക്

ഏത്ര പറഞ്ഞാലും 
തീരാത്തോരു നഷ്ടം
കാണുവാൻ കൊതിയാർന്ന
ഇന്നൊരു സ്വപ്നം

മൗനം പുതച്ച മുഖകാന്തി
മൊഴിയഴകിൻ മധുരിമ
മിഴികളിൽ പെരിമീൻ
മിന്നാരം പോലെ പാഞ്ഞു

ജീ ആർ കവിയൂർ
30 09 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ