रात आँखों में ढली पलकों पे जुगनू आएഡോ.ബഷീർ ബദറിൻ്റെ ഗസൽ പരിഭാഷ

रात आँखों में ढली पलकों पे जुगनू आए

ഡോ.ബഷീർ ബദറിൻ്റെ ഗസൽ പരിഭാഷ

രാവ് കണ് പോളകളെ അടക്കവേ
മിന്നാമിന്നികൾ പറന്നടുത്തു
നാം തെന്നലിനെ പോലെ
അവയെ തൊട്ടുവന്നു
ഇങ്ങനെ ആണോ എൻ്റെ
തൊന്നലുകളിലാ ഗന്ധം ചേർന്നത്
ഏതോ മണങ്ങളിൽ നിൻ്റെ
മണം ഞാൻ അറിയുന്നു

അവൻ എന്നെ സ്പർശിച്ചു
കല്ലിൽ നിന്നും മനുഷ്യനാക്കിയല്ലോ
ഏറെ കാലാങ്ങൾ കഴിഞ്ഞു
എൻ്റെ കണ്ണിൽ നീർ പൊഴിയിച്ചു

അവൻ്റെ കണ്ണുകളിൽ ഞാൻ
മീരയുടെ ഭജന അറിയിച്ചു

കണ്ണുചിമ്മി തുറന്നപ്പോഴേക്കും
കുന്തിരിക്കത്തിൻ  മണം പരത്തിയല്ലോ

എൻ്റെ നിലക്കണ്ണാടിയും
എന്നെ പോലെ ഭ്രാന്തമായി

കണ്ണാടി നോക്കുവാൻ
തുനിഞപ്പോൾ നിന്നെ കണ്ടതിൽ


ഇത് വിഷമമെറിയാ സന്ദർഭത്തിലും
പരസ്പരം കെട്ടിപ്പിടിക്കേണ്ട
കാലാവസ്ഥ സംജാതമായി
പൂവിനും കടലാസിനു മായി
കുപ്പിച്ചില്ലിനടുത്ത് എത്തേണ്ടി വന്നു
ആ അവധുതന്മാർക്കായി സ്വന്തം
ഗസൽ പാടിക്കൊണ്ടെയിരുന്നു
അവരുടെ ആലാപനത്തിൽ
പള്ളി ദർഗയുടെ ഗന്ധം പരന്നു


സമയത്തിൻ്റെ പ്രഹേളികയിൽ
നിന്നരികിൽ മിന്നാമിന്നികൾ
പറന്നടുത്തെന്നെ ഹാരാർപ്പണം നടത്തി

ഞാൻ ദിനരാത്രങ്ങളായി
ഈശ്വരനോട് നിനക്കായ് പ്രാർഥിച്ചു
ഒരു ശബ്ദവുമില്ലാതെ നീ അണഞ്ഞു


അവളുടെ ഓരോ മൊഴികളിൽ
നിന്നും മഞ്ഞിൻ കണം പെയ്തു
എല്ലാവരെയും സ്വന്തമാക്കാനുള്ള
വിനോദമാർന്ന മാന്ത്രികത കൈവന്നു

ഈയിടെ നിൻ്റെ ബുദ്ധി കൂർമത
അപാരം തന്നെ

ശോകമായി മാറുന്നു
കണ്ണുകൾ നിറയുന്നുവല്ലോ

രചന ഡോ.ബഷീർ ബദർ
പരിഭാഷ ജീ ആർ കവിയൂർ
27 09 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ