रुक जा रात ठहर जा रे चंदा ഷൈലേന്ദ്രയുടെ ഗാനത്തിൽ പരിഭാഷ
रुक जा रात ठहर जा रे चंदा ഷൈലേന്ദ്രയുടെ ഗാനത്തിൽ പരിഭാഷ
നിൽക്കുക രാവേ നിൽക്കണേ
അൽപ്പമൊന്നു നിൽക്കണേ ചന്ദികേ ...
ചന്ദ്രക തൻ നഗരിയിൽ
അഭിലാഷങ്ങളുടെ ഉത്സവം
നിൽക്കുക രാവേ...
പ്രഥമ സമാഗമത്തിൻ
ഓർമ്മകൾ പേറി നീ രാവേ
വന്നുവോ വീണ്ടും
മദലഹരി ഉണർത്തിയോ
തിങ്കളും താരകങ്ങളും
എന്റെയും നിന്റെയും
പ്രണയ കഥകളുമായ്...
എന്റെയും നിന്റെയും
പ്രണയ കഥകളുമായ്
നിൽക്കുക രാവേ...
നാളെയേ ഭയക്കുന്നുവോ
കാലത്തിൻ ചിന്തകളാൽ
തനവും മനവും ഞങ്ങളുടെ
ജീവിത അതിരുകൾക്കു മുന്നിൽ
പോകുന്നു നിന്നോടൊപ്പം
പോകുന്നു നിന്നോടൊപ്പം
നിൽക്കുക രാവേ....
ഹിന്ദി രചന ഷൈലേന്ദ്ര
പരിഭാഷ ജീ ആർ കവിയൂർ
13 09 2022
Comments