എന്റെ പുലമ്പലുകള്‍ 27
എന്റെ പുലമ്പലുകള്‍ 27
ഒന്നുമേ ഇല്ല പറയുവാനെനിക്ക്
പറവയെ പോലെ പാറി നടക്കുവാന്‍
മണ്ണിന്റെ മണമെറ്റ് മയങ്ങാന്‍
വെള്ളപ്പാച്ചിലില്‍ ഒഴുകി നടക്കാന്‍
കാറ്റേറ്റ് കവിത പാടും മുളം തണ്ടാവാന്‍
മയിലിന്റെ നടനങ്ങളില്‍ നിറം പകരും പീലിയാവാന്‍
പൂക്കളുടെ ഉള്ളിലെ തേനും മണമായി മാറാന്‍
വണ്ടിന്റെ ചുംബന മെറ്റ് മയങ്ങാന്‍
രാത്രിയുടെ ഇരുളില്‍ മിന്നി മിന്നി തിളങ്ങും
മിന്നാമിന്നിയും ആകാശ താരകം ആവാന്‍
തിരയടിച്ചു തീരത്തെ പുണരും അലകടലാവാന്‍
ആശകളെ നിങ്ങള്‍ക്ക് ഇപ്പോഴും മറവിയുടെ
മൂടുപടം തുന്നി തന്നതാരു ആരെന്നു ചിന്തിച്ചു
ഒരു അന്തവും കുന്തവുമില്ലാതെ എന്ത് പറയണമെന്ന-
റിയാതെ വാക്കുകള്‍ തേടുന്നു വെറുതെ മൂഡനായി

Comments
ആശംസകള്‍