വിലപറയാത്തവൾ


വിലപറയാത്തവൾ

വരം രണ്ടു വാങ്ങി മകനെ രാജ്യം ഭരിക്കാനും
വനത്തിലയക്കാനും കാരണക്കാരിയമ്മ
തന്റെ കഥകളെ പാടി കേൾപ്പിക്കാൻ
അയോദ്ധ്യക്കയച്ചവൾ അമ്മ
അറിയാതെ അയ്യവർക്കു ഒരുവളെ
പങ്കാളിയാക്കാൻ പറഞ്ഞവളമ്മ
ജനാപവാദം ഭയന്നു പെട്ടിയിലാക്കി
ആറ്റിൽ ഒഴുക്കിയവളമ്മ
കണ്ണു കെട്ടി അന്ധയായി അഭിനയിച്ചു
നൂറ്റവരെ നോക്കാത്തവളമ്മ
മേല്പറഞ്ഞതിൻ വൈരാഗ്യം
വീട്ടുകയാണോയിന്നത്തെ തലമുറയിലെ
പുത്രിമാരും പുത്രന്മാരുമിവരെ
വഴിവക്കിൽ അനാഥമായി തള്ളുന്നുയി
പേറ്റുനോവിൻ വിലപറയാത്തവളമ്മയെ

Comments

മനോഹര രചന...

ശുഭാശംസകൾ...
ajith said…
ഹാപ്പി മദേര്‍സ് ഡേ....
Cv Thankappan said…
കാലികപ്രസക്തിയുള്ള മൂര്‍ച്ചയേറിയ
വരികളാണ് ജീ.ആര്‍.,സാറെ.
അക്ഷരങ്ങള്‍ ഒന്നുരണ്ടിടത്ത്‌ തെറ്റുണ്ട്.
ആശംസകളോടെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “