എന്റെ പുലമ്പലുകള്‍ -5

എന്റെ  പുലമ്പലുകള്‍ -5

ഋതു പരാഗണ  പരിവര്‍ത്തന
മോഹന നൈമിഷികയനുഭാവമല്ലോ 
മത മത്സരാതികള്‍ക്ക്‌ പിന്നാലെ പായിന്ന  
പ്രഹേളികയല്ലോ ജീവിതമെന്നത്‌ 

കണക്കുകള്‍ കൂട്ടിയും കിഴിച്ചും  
എണ്ണി മടക്കിയ വിരലുകളെ നോക്കി 
കണ്ണുകള്‍ അറിയാതെ  നിറയുന്നുയി 
മണ്ണിനെയും പെണ്ണിനേയും ചേര്‍ത്തു വച്ചു 
കണ്ണികള്‍ തീര്‍ത്തയി ഇടം വിട്ടു 
മടങ്ങണമല്ലോ ഒരുനാള്‍ 


നടന്നാലും തീരുന്നില്ലയി 
നാടി മിടിപ്പുകള്‍ ഏറുന്ന 
നടുക്കം തീരത്തൊരു 
നടപ്പാതയില്‍ ഇറങ്ങിയ ജീവിതം 

വരികല്‍ക്കിടയിലുടെ പരതി
വഴി മുടക്കുന്ന സംജ്ഞയാം  
ഞാനെന്നും എന്റെതെന്നും 
ഞാണൊലി കൊള്ളുന്ന  പുലമ്പലുകള്‍ 

Comments

Cv Thankappan said…
അര്‍ത്ഥവത്തായ ജീവിതതത്ത്വങ്ങള്‍. ആശംസകള്‍
ajith said…
അഞ്ചാം പുലമ്പലും ഒന്നാം ഫോട്ടോയും കൊള്ളാം

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ