പുനര്‍ജ്ജനി
പുനര്‍ജ്ജനി
നൈനിത്താളിന്‍ തീരത്തിലുടെ ഒഴുകി നടന്ന
വന്യമാര്‍ന്ന പ്രാണയത്തിന്‍ ഓര്‍മ്മയുടെ
പുസ്തകതാളിന്‍ എടുകളിലോരായിരം
നറു പുഷ്പ്പ ഗന്ധത്തിന്‍ മയക്കത്തില്‍
തീ പിടിച്ച നിറങ്ങള്‍ പെറും ചില്ലകളില്‍
അസ്തമയ സൂര്യന്റെ കിരണങ്ങളുമായി
മത്സരിക്കുന്ന മൗവ്വ* പൂക്കള്‍ വിരിഞ്ഞു കായിച്ചു
വാറ്റിയ ലഹരിയില്‍ പുലരിയോളം
മുങ്ങിത്താഴുന്ന പൗരുഷമെന്നോ മുരടിച്ചു
ഉണങ്ങിയ ചില്ലകളില്‍ നിന്നും
അടര്‍ന്ന ഇലച്ചാര്‍ത്തുക്കള്‍ പുതുനാമ്പിനായി
വീണ്ടും വളമായി മാറുന്നുണ്ടായിരുന്നു
----------------------------------------------------------------------------------------------
മൗവ്വ*
ഒരു മരം ,അതിന്‍ പൂവുകള്‍ അസ്തമയ സൂര്യന്റെ നിറമാണ്
മരത്തിന്റെ കായും പൂവും ചേര്‍ത്തു വാറ്റി മദ്യമാക്കി കുടിക്കാറുണ്ട്
ബീഹാര്‍ ,യുപി യില്‍ സുലഭം ,മരത്തിന്റെ തടി തീ ഇരിക്കാനും കൊള്ളില്ല .
Comments
ആശംസകള്‍