അപാരതയുടെ തേടല്‍


അപാരതയുടെ തേടല്‍

ഇംഗിതമൊക്കെയറിഞ്ഞു   
ഇടറും മനസ്സുമായിയണഞ്ഞു  
ഇലകൊഴിയും കാലത്തോളം 
ഇമയടയാതെ കാത്തിരിപ്പു

നിറമേറും പുഷ്പ്പങ്ങളൊക്കെ 
നിരയറിഞ്ഞു പദതാരിണ കാത്തു   
നീളെ പൊഴിഞ്ഞു മൊഴി ചൊല്ലാ -
നറിയാതെമെല്ലെയങ്ങു  നീങ്ങുന്നു 

പങ്കിലമല്ലാത്തൊരു 
പളുങ്കു പോലെ ഉള്ള 
പനിനീര്‍ കണമാര്‍ന്നൊരു   
പരിശുദ്ധിയേറും മനസ്സുമൊഴിഞ്ഞു   

തെല്ലു നേരം നില്‍ക്കിനി ഞാനുമൊപ്പം  
തെളിമയാര്‍ന്നൊരു തരളിതമാം 
തടാകം പോലെ നില്‍പ്പു അറിയാതെ 
താലോലിക്കുമൊര്‍മ്മകളാം ഓളങ്ങളില്‍ 

കരയും കടലുമാകാശവുമൊത്തു  
കരാംഗുലി  കളാലറിയാതെ 
കരകവിയുന്നതെന്തേയിവിധം 
കവിതയായ് പിന്തുടരുന്നു നീ മനസേ         

Comments

നല്ല കവിത ആശംസകള്‍
Artof Wave said…
പങ്കിലമല്ലാത്തൊരു
പളുങ്കു പോലെ ഉള്ള
പനിനീര്‍ കണമാര്‍ന്നൊരു
പരിശുദ്ധിയേറും മനസ്സുമൊഴിഞ്ഞു

നല്ല വരികള്‍
Anandavalli Chandran said…
kavitha nannaayittundu.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “