കാത്തിരുപ്പ്

കാത്തിരുപ്പ്  

 
മഴ ആരെയും വകവെക്കാതെ 
കോരി ചൊരിഞ്ഞു കൊണ്ടിരുന്നു 
അവള്‍ ആരെയോ കാത്തുനിന്നു 
നെഞ്ചത്തടുക്കിപിടിച്ച പുസ്തകങ്ങളിലെ 
മടക്കിവച്ച കടലാസിലെ വരികള്‍ ഓരോന്നും 
അവളെ ഏതോ ലോകത്തിലേക്ക് വഴി ഒരുക്കി    
ഓരോ  നിഴലനക്കങ്ങള്‍ക്കും  കണ്ണു ഉയര്‍ത്തി   
അവന്റെ വരവെന്നോര്‍ത്തു മുഖത്തെ 
പ്രതീക്ഷയുടെ മങ്ങല്‍ വായിക്കാമായിരുന്നു 
ഇല്ല അവനു എന്നോടു ഇങ്ങനെ പെരുമാറാന്‍ 
ആവുമോ ,അതോ അവനു എന്തെങ്കിലും സംഭവിച്ചോ 
ഇല്ല അങ്ങിനെ ആവല്ലേ എന്ന് മനം നൊന്തു പ്രാര്‍ത്ഥിച്ചു
ഒടുവില്‍ നിവൃത്തിയില്ലാതെ മനസ്സില്ല മനസ്സോടെ 
പ്രണയത്തെ പഴി പറഞ്ഞവള്‍ കൈ കാട്ടി 
നിര്‍ത്തിയ ബസ്സില്‍ കയറി എങ്ങോ മറഞ്ഞു     

Comments

Jefu Jailaf said…
കാത്തിരുപ്പിന്റെ മരണമോ അതോ നേരറിവിന്റെ ഭാവമോ ആകാം ഈ പഴിപരച്ച്ചില്‍.. :)
grkaviyoor said…
ആവാം ജെഫു , അഭിപ്രായത്തിന് നന്ദി
അവള്‍ പോയിട്ടും പിന്നെയും മഴ പെയ്തു്..
നിര്‍ത്താതെ.. ആര്‍ത്തലച്ച്...

മഴ ആരെയാണ് കാത്ത് നില്‍ക്കുന്നത്..
ajith said…
അല്ല പിന്നെ...
grkaviyoor said…
മഴ അതിനു പെയ്യാതിരിക്കാന്‍ ആവുമോ അത് പെയ്യട്ടെ മെഹദേ അല്ലെ അജിത്‌ ഭായി
മഴ അങ്ങനെയാണ് പെയ്തു കൊണ്ടേ ഇരിക്കും

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “