ഏകനായി
ഏകനായി
ഒരു നുള്ളു കുങ്കുമവും
ഒരു നൂലിഴയിലോതുങ്ങും
താലിച്ചരടില്‍ കെട്ടപ്പെട്ടതാണോ
ഞാനും നീയുമായുള്ള ബന്ധമത്രയും
മറക്കുവാനാവാത്ത പൊറുക്കുവാനാവാത്ത
ചൊരി മണല്‍ വാരിയിട്ടു മനസ്സില്‍
നിന്നുമകലുവതെന്തേ
കരയെ പുണരുന്ന കടലും
മേഘങ്ങള്‍ ചുമ്പിക്കുന്ന മലയും
മാരിവില്ലു വിതാനിക്കുമാകാശവും
മഴമേഘ കൂട്ടം കണ്ടു നൃത്ത മാടും മയിലും
പ്രകൃതി നല്‍കുമി ദൃശ്യങ്ങളെന്നെ നീ കണ്ടിട്ടും
കാണാതെ പോകുന്നതെന്തേ
ഇനിയെത്ര ജന്മം കാത്തിരിക്കണം
വീണ്ടുമി ജന്മ പുണ്യം നെടുവാനായിട്ടു
വിടചൊല്ലി പിരിയുന്ന വേളകളില്‍
വിടരാഞ്ഞതെന്തേ നിന് മിഴികളെനിക്കായി
വിധി നീ ഒരുക്കുമി വീഥിയില്‍
ഒടുവില്‍ മധുര നോമ്പരം പേറി
ഏകനായി നില്പ്പു ഞാനിതാ
Comments
അസഹനീയമാണ്,.
ആശംസകള്‍