രാപനിയുടെ തടവറയില്‍
രാപനിയുടെ തടവറയില്‍
പൊത്തി പൊതിഞ്ഞൊരു നോമ്പരമെല്ലാം
പെയ്യ് തു തീര്‍ന്നൊരു വേനല്‍ ചാറ ലിലായി
പഴുതുകളാകെ തേടിയലഞ്ഞു ജീവിത
പദവല്ലരികളൊക്കെ കൊഴിഞ്ഞു പൊലിഞ്ഞു
കരകാണാ കടലല ആര്‍ത്തു ചിരിച്ചു
കര്‍മ്മ ചക്രവാളത്തിന് ബന്ധങ്ങളൊക്കെ
കാമ്യമായത് കാട്ടി തന്നീടുന്നു വേഗം
കാണാമറയത്തു പോയിടാന്‍ നേരമായില്ല
മറുകരയെത്തുമോ എന്ന സന്ദേഹം
മിഴി ചെപ്പില്‍ സൂക്ഷിച്ചു മുന്നേറുമ്പോഴും
മുഴങ്ങുന്നു കാതിലായി കതിരവന്റെ
മുന്നേറ്റ പടഹ കാഹളവും ,രാവിന് മടക്കവും
ഈ മാലെറും മലേറിയ എന്നെ മുന്നാം തവണയും കര വളയത്തിലോതുക്കി ലാളിച്ചപ്പോള്‍ ഉറക്കം വരാതെ ഇരുന്നപ്പോള്‍ മനസ്സില്‍ വന്നു പോയ ചില ജല്‍പ്പനങ്ങളാണിത്
Comments
വേഗം സുഖമാകാന്‍, നിരാശയുടെ നേരിപ്പോടണയ്ക്കാന് പ്രാര്‍ഥിക്കുന്നു.
പ്രാര്‍ത്ഥിക്കുന്നു.
കട്ടിലിന്റെ ശില്പ ഭംഗിയും
കവിതയും ഇഷ്ടപ്പെട്ടു.
ആശംസകള്‍