നിന്നെ കണ്ടിട്ടോ ....(ഗാനം )
നിന്നെ കണ്ടിട്ടോ ....(ഗാനം )
കടലാകെ ആര്‍ത്തു ചിരിച്ചത് നിന്നെ കണ്ടിട്ടോ
കരയാകെ കോരിതരിച്ചത് നിന്നെ കണ്ടിട്ടോ
മലരാകെ പൂത്തു തളിര്‍ത്തത് നിന്നെ കണ്ടിട്ടോ
മയിലോക്കെ നൃത്തം വച്ചത് നിന്നെ കണ്ടിട്ടോ
മനമാകെ മാനം മുട്ടുന്നു നിന്നെ കണ്ടിട്ടോ
പൂങ്കുയില്‍ പാട്ട് പാടുന്നത് നിന്നെ കണ്ടിട്ടോ
മാനത്തു നിലാവ് ഉദിച്ചത് നിന്നെ കണ്ടിട്ടോ
മാലോകര്‍ രണം തീര്‍ത്തത് നിന്നെ കണ്ടിട്ടോ
ബ്രഹ്മനുമിന്ദ്രനും മദിച്ചതു നിന്നെ കണ്ടിട്ടോ
കദനങ്ങള്‍ പോയി ഒളിച്ചത് നിന്നെ കണ്ടിട്ടോ
കരകവിയുമെന്റെ മനസ്സില്‍ കവിത ഉണര്‍ന്നത് നിന്നെ കണ്ടിട്ടോ
Comments
പക്ഷെ എന്താ കണ്ടത് എന്ന് ആവ്യക്തമായി തുടരുന്നു ....
കേട്ടെങ്കില്‍ സന്തുഷ്ട്ടയാവും