ഓര്‍മ്മച്ചെപ്പ്
ഓര്‍മ്മച്ചെപ്പ്
ഓര്‍മ്മകളെന്നില്‍ കളിവീടുതീര്‍ത്തു
ഓരായിരം കൂടുകുട്ടുന്ന സ്വപ്ങ്ങളിലെന്നോണം
കളിചിരിമായാതെ കണ്ണന്‍ചിരട്ടയില്‍
കല്ലും പൂഴിയാലങ്ങു തീര്‍ത്തില്ലേ പായസം നീ
പാവകുട്ടികളെ ഓമനിച്ചങ്ങു താരാട്ടു
പാടിയില്ലേ കിളികൊഞ്ചലെന്നോണം
അന്നു നീ തന്ന വളപ്പൊട്ടും പൂവും
അറിയാത്തെ ഇന്നും സൂക്ഷിക്കുന്നു ഞാന്‍
അകലെ മരകൊമ്പില്‍ കൂവും കുയിലിനെ
അറിഞ്ഞു കൊണ്ട് നീ ചോടിപ്പിച്ചില്ലേ ഏറ്റു കൂവലാല്‍
കാറ്റിലാടി കൊഴിഞ്ഞൊരു കിളിച്ചുണ്ടന്‍ മാമ്പഴം
കൊണ്ടു വന്നു തന്നില്ലേ സ്നേഹത്താല്‍ നിനക്കായി
ആകാശകൊമ്പിലെന്നോണം കെട്ടിയ ഊഞാലില്‍
ആടിയില്ലേ ആവോളം ചിരിച്ചു തകര്‍ത്തില്ലേ നമ്മളൊന്നിച്ചു
നിന്‍ ചുണ്ടില്‍ വിരിയുമാ പുഞ്ചിരി പൂവുകാണുവാനായി
നിറഞ്ഞു കവിയുമാ കുളത്തിലിറങ്ങി നെയ്യാമ്പല്‍ ഇറുത്തുതന്നില്ലേ
എങ്ങോ നീ പോയി മറഞ്ഞിട്ടുമിന്നുമെന്‍ മിഴി ചെപ്പില്‍
എന്നും സൂക്ഷിക്കുന്നു നിന്‍ ഓര്‍മ്മകള്‍ സഖിയെ
Comments
നിറഞ്ഞു കവിയുമാ കുളത്തിലിറങ്ങി നെയ്യാമ്പല്‍ ഇറുത്തുതന്നില്ലേ
എങ്ങോ നീ പോയി മറഞ്ഞിട്ടുമിന്നുമെന്‍ മിഴി ചെപ്പില്‍
എന്നും സൂക്ഷിക്കുന്നു നിന്‍ ഓര്‍മ്മകള്‍ സഖിയെ
ഓര്‍മ്മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലക്കുമോ