ഇന്നിന്‍ ആഘോഷങ്ങള്‍


ഇന്നിന്‍ ആഘോഷങ്ങള്‍ 

ഇന്നിന്‍ ആഘോഷങ്ങള്‍ 

ആഘോഷങ്ങളിന്നു ചുരുങ്ങുന്നു 
വെറും എസ് എം എസ് വാചക  ങ്ങളിലെ   
വാക്കുകളില്‍ ,വിഷുവായാലും ,ഓണമായാലും  
കണികാണല്‍ പൂവിടല്‍ എല്ലാം ഈ മെയിലും 
മുഖപുസ്തകവും ഗൂഗിള്‍ പ്ലുസും 
ട്വിട്ടറും  സോഷ്യല്‍ മീഡിയയും 
ഓര്‍ക്കുട്ടും ഓര്‍മ്മിക്കാന്‍ കൈയടക്കികഴിഞ്ഞു 
കോപ്പിയും  പേസ്റ്റും ചെയ്യത് മാനഭംഗം കൊണ്ട് 
പീഡന   മേല്ക്കുന്ന ഈ ആഘോഷ  സന്ദേശങ്ങള്‍           
അങ്ങേ മുറിയില്‍ നിന്നുമിങ്ങെ മുറിയിലേക്ക് 
അച്ഛനും മക്കളും ആശംസകളും നല്‍കുന്ന 
കാലത്തല്ലോ നമ്മള്‍ ജീവിപ്പു ഇപ്പോള്‍ 
ഇനി എവിടെ എന്റെ കണി വെള്ളരി കൊന്നപ്പുക്കളും 
പൂക്കളങ്ങളും തുമ്പി തുള്ളലുകളും ,എന്റെ ഓര്‍മ്മകളില്‍ 
അങ്ങിനെ പൂത്തുലഞ്ഞു നില്‍ക്കുന്നു ,നിങ്ങളുടെയോ  ? 

Comments

grkaviyoor said…
അങ്ങേ മുറിയില്‍ നിന്നുമിങ്ങെ മുറിയിലേക്ക്
അച്ഛനും മക്കളും ആഘോഷ സന്ദേശങ്ങളും
ആശംസകളും നല്‍കുന്ന കാലത്തല്ലോ നമ്മള്‍ ജീവിപ്പു ഇപ്പോള്‍

കോപ്പിയും പേസ്റ്റും ചെയ്യത് മാനഭംഗം കൊണ്ട് പീഡന മേല്ക്കുന്ന ഈ ആഘോഷ സന്ദേശങ്ങള്‍
Satheesan OP said…
"ഏതു ധൂസര സങ്കല്‍പ്പത്തില്‍ വളര്‍ന്നാലും
ഏതു യന്ത്രവത്‌കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും"
ഒക്കെ പഴയതായില്ലേ..ടച്ച് സ്ക്രീനിൽ കൊന്നയും ഉരുളിയും കണിവെള്ളരിയും ചക്കയും കണികാണാം.. ഇ പ്രാർത്ഥനയിലൂടെ ചന്ദനത്തിരി കത്തിക്കാം വിളക്ക് കത്തിക്കാം പൂജ നടത്താം.. പൂജാശ്ലോകങ്ങൾ റ്റ്യൂൺ ചെയ്തു വെക്കാം.. എന്തിന് പടക്കം വരെ പൊട്ടിക്കാം അപ്പോ പിന്നെ എന്താ ഒരു പരിഭവം?
പക്ഷെ…
ഞങ്ങൾ ഭസ്മക്കൂടിന്റെ കവറ് എന്നപോലുള്ള ഒരു കവറിൽ നാലു കൊന്നപ്പൂവിനെ തല്ലി കൊന്നിട്ടത് വൻ വില കൊടുത്ത് വാങ്ങി..ഉണങ്ങിയിരുന്നു.. എങ്കിലും മനസ്സിൽ തൂങ്ങി നിൽക്കുന്ന കൊന്നപ്പൂവിന്റെ കുലകളുണ്ടായിരുന്നു…കണി വെള്ളരിയും മാങ്ങയും വാങ്ങി ..ഒക്കെ വൻ വില..ഇനി കാണം വിൽക്കണം എന്നു തോന്നി….താങ്കളോ?
( ഇന്നലെ ഒരിടത്തു നിന്നു കേട്ടത്: “..അയ്യേ ഈ അങ്കിളെന്താ പറയുന്നത് വിഷൂന് ആരെങ്കിലും പടക്കം പൊട്ടിക്ക്വോ?.
“കണി കണ്ടിരുന്നോ?“‘
“ഊവ്വ്“
“ചക്കയും കണി വെള്ളരിയും ഒക്കെ ഉണ്ടായിരുന്നോ?“
“.ചക്കയും കണിവെള്ളരിയുമോ അതെന്താണ്?...എന്നെ പറ്റിക്കല്ലേ?”)

എന്തായാലും ഐശ്വര്യപൂർണ്ണമായ വിഷു ആശംസകൾ താങ്കൾക്കും കുടുംബത്തിനും നേരുന്നു
മുകിൽ said…
കോപ്പിയും പേസ്റ്റും ചെയ്യത് മാനഭംഗം കൊണ്ട്
പീഡന മേല്ക്കുന്ന ഈ ആഘോഷ സന്ദേശങ്ങള്‍

good!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “