പ്രണയ കുറുപ്പിന്‍ കറുപ്പുകള്‍

പ്രണയ കുറുപ്പിന്‍ കറുപ്പുകള്‍ Broken Heart SMS  
നീ എന്നെ വിട്ടകന്നെങ്കിലും ഇല്ല ദുഖമിന്നു 
ഖിന്നനായി  ഓര്‍ക്കുന്നു എന്തിനു നീ 
 ജീവിതത്തില്‍   വന്നുനിന്നു കണ്ണുനീര്‍ കുടിപ്പിക്കുന്നു 
പ്രണയമെന്ന ചെറിയൊരു തെറ്റു  ഞാന്‍ ചെയ്യ് തതിനാലോ  

വെള്ളത്തില്‍ വീണൊരു കൈലേസ്സ് 
നനഞു തന്നെ ഇരിക്കുന്നുവല്ലോ 
ആകാശത്തിലേക്ക് നോക്കുമ്പോള്‍ 
നീലിമയായി തന്നെ കാണുന്നു 
പ്രണയത്തെ പഴി പറയുന്നവര്‍ 
ആരും മറക്കാറില്ല ആദ്യാനുരാഗം 

നിന്റെ പുഞ്ചിരി എന്റെ  നിസ്സഹായാവസ്ഥ   , 
മനസ്സു ഇപ്പോഴും   തേടുന്നതും അതു തന്നെ 
എന്തിനു നീ ഇങ്ങനെ മൗനം ദീക്ഷിക്കുന്നു ,ഇനി 
 ഈ  മൗനത്തിനു നാവു നല്‍കി 
 വേദനയെ ക്ഷണിക്കുവാന്‍ ഞാന്‍ ഒരുക്കമല്ല 
പുഞ്ചിരി വിരിയട്ടെ എന്നും ഒരു വിഷു 
കൊന്ന പൂപോലെ എന്റെ മനസ്സിലെന്നും  

Comments

അതെ ആദ്യ പ്രണയം ആരും മറക്കില്ല

അതെ അതിനനുഭവ സാക്ഷ്യം ഇതാ

ഒരു പ്രണയ കഥ
kanakkoor said…
പുഞ്ചിരി വിരിയട്ടെ താങ്കളുടെ മനസ്സില്‍ എന്ന് ആശംസിക്കുന്നു.
ajith said…
പുഞ്ചിരിയങ്ങനെ വിരിയട്ടെ കൊന്നപ്പൂപോലെ
shanu said…
പ്രണയത്തെ പഴി പറയുന്നവര്‍
ആരും മറക്കാറില്ല ആദ്യാനുരാഗം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “