പ്രവാസ ലോകവുമെന്‍ എഴുത്തും


പ്രവാസ ലോകവുമെന്‍  എഴുത്തും 
കാണുവാനില്ല ഈവിധ ഉത്സവഛായകളോന്നുമേ   
നാടുവിട്ടുവന്നവന്റെ വേദന നിങ്ങള്‍ക്കു       
അറിയില്ല എങ്കില്‍ ഞാനെന്തു പറയേണ്ടു 
സുന്ദര കേരനാട്ടില്‍ കഴിയും നിങ്ങള്‍ക്കെപ്പോഴുമേ 
ആഘോഷ പെരുമഴതന്നെ അതിനാല്‍ 
വേദ്യമാം അനുഭൂതിനുകരുന്നവരെ 
സന്തോഷമായിരിക്ക  എന്നെപോലെ ഏറെ പേര്‍ 
കഴിയുന്നു അന്യ ദേശങ്ങളില്‍ എന്നോ ഓര്‍ക്കുക
വലിയ ശരീരത്തിലെ കൊച്ചു കാണാ മനസ്സുമായി 
ദീനവും ദേഹണ്ണവുമകന്നു വരും ദിനങ്ങളൊടൊപ്പം 
ദരിദ്ര ദുഖവുമില്ലാതെ വരുന്ന ദിനം 
മനസ്സ്  എന്ന  പ്രഹേളികയെ പറ്റി 
പറയാന്‍ ഞാന്‍ ആളല്ല 
പാണ്ഡിത്യ വിതരണം 
പര പീഢനം സ്വയം താടനം 
വേണ്ടാകൊര്‍ക്കേണ്ട ഞാനാ 
മാനസ്സിക സ്ഥിതിയിലല്ല എങ്കിലും 
തെറ്റ് തിരുത്തുവാന്‍ നിങ്ങള്‍ക്കൊക്കെ 
നേരമേറെ ഉ ള്ളപ്പോള്‍
ഇല്ല സമയം ജോലിയില്‍ നിന്നുമിനിയും
കട്ടു എടുക്കുവാന്‍ നിമിഷങ്ങള്‍ 
ഘര്‍ഷണം  പരമമം പാപം 
വേണ്ട തല്‍ക്ഷണം 
ഈ അപകര്‍ഷത  
എന്ത് എഴുതിയാലും എന്ന് പറഞ്ഞു 
എന്തിനു പിന്‍വാങ്ങുന്നു ഇവിടെ ഒന്നുമേ 
ആരും പറയുന്നില്ലല്ലോ അപ്പോള്‍ മറ്റുള്ളവര്‍  
എഴുതി കാണുമ്പോള്‍ ഞാന്‍ പറയുന്നത് 
ഒന്നുമേ ഇല്ല എന്ന് തോന്നും എന്റെ എഴുത്തുകള്‍ 

Comments

എന്ത് ആഘോഷം കവിയൂര്‍ ജി ഞങ്ങളും കാലത്തിനൊപ്പം ഓടുകയാണ് അന്തമില്ലാതെ

താന്കള്‍ എഴുത്ത് തുടരൂ ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “