നൈമിഷികം
നൈമിഷികം
നിമിഷങ്ങളുടെ നിഴല്‍ ചേര്‍ന്നുമയങ്ങും
നിശബ്ദതയെ നിന്നെ പുല്‍കുവാന്‍
നീട്ടും കരങ്ങള്‍ക്കു മിടിക്കുന്ന
നെഞ്ചകത്തിനുള്ളിലെ താളം
നാമറിഞ്ഞതല്ലേ പിന്നെ ഈ
നാമ രൂപഭേദമില്ലാത്തതിനെ തെടുവതെന്തേ
നീര്‍പോളയാമി ജീവിതത്തിന്‍
നിമ്നോന്നതങ്ങളിനിഎത്ര നാളങ്ങു
നിറങ്ങളുടെ പിന്നാലെ പായുന്നു
നേട്ടങ്ങളും നഷ്ടങ്ങളും നല്‍കുന്ന
നൈമിഷിക സുഖം ദുഖമല്ലോ
നല്‍കി അകലുവതെന്നറിക
Comments
നീര്‍പോളയാമി ജീവിതത്തിന്‍
നിമ്നോന്നതങ്ങളിനിഎത്ര നാളങ്ങു
നിറങ്ങളുടെ പിന്നാലെ പായുന്നു
നേട്ടങ്ങളും നഷ്ടങ്ങളും നല്‍കുന്ന
നൈമിഷിക സുഖം ദുഖമല്ലോ
അടിപൊളി കവിത !!