കുറും കവിതകള്‍ -8


കുറും കവിതകള്‍ -8

വിഭജനം 
ഉലക്കുന്ന മഴ
വിഭജിക്കുന്നുണ്ടായിരുന്നു  നഗരത്തെ 
നനഞ്ഞ പാദരക്ഷകളാല്‍ 

ദിനങ്ങള്‍   
രാത്രി വേഗമങ്ങണയുന്നു 
ഈയിടെയായി ദിനങ്ങള്‍ക്കാകെ കയ്‌പ്പു
ഓരോന്നായി ആകുലത നല്‍കിയകലുന്നു 

ഏകാന്തത 
സായന്തനത്തിന്‍ അവസാനം 
നഗരം ശാന്തമായിരുന്നു 
സവാരിക്കായി ഇറങ്ങി നടന്നു 
പക്ഷെ  മരവിപ്പ് പടര്‍ന്നു മനസ്സില്‍  

നടുക്കം 
കിളികളെല്ലാം പറന്നു ചേക്കേറുമ്പോള്‍
ഏതു മരവുമൊന്നറിയാതെ ഞെട്ടുന്നു  

സ്നേഹം നിറഞ്ഞ വീട് 
അവള്‍ വീട് വിട്ടു 
സ്നേഹം നല്‍കിയവന്റെ കുടെ 
അവള്‍ ഇപ്പോള്‍ വീട്ടിലാണ്  

ഛായാരൂപം 

ഇടവിടാത്ത മഴ 
കാണ്മാനുളളു  
ആകാശത്തിന്‍ ഛായാരൂപം 
    

Comments

ajith said…
കുറുമ്പുകവിതകള്‍
സീത* said…
കുട്ടിക്കവിതകൾ....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “