കുറും കവിതകള്‍ -7
കുറും കവിതകള്‍ -7
മയക്കം
നിദ്രേ തേടി
കണ് പോളകളുടെ താഴെ ,ഉറക്കം
തമോഗര്‍ത്തങ്ങളെ പോലെ നില്ക്കുന്നു
എന്നിട്ടും എന്തെ എന്നെ മാത്രം
അതു വലിച്ചെടുക്കുന്നില്ല
കാപ്പി കടയില്‍
ഇന്നലെയും പോയി മറഞ്ഞു
ഇന്ന് നിറയെ മോഹങ്ങള്‍ നല്കി നില്ക്കുന്നു
എന്നിട്ടും എന്തെ എനിക്ക്, ഒരു കാപ്പി കിട്ടാത്തെ
ചഞ്ചലമായി കൊണ്ടിരുന്നു
രാത്രി അണഞ്ഞു ,തീ എരിഞ്ഞു
മെഴുകുതിരി നാളത്താല്‍
നിശബ്ദത രാത്രിയെ ഗ്രസിച്ചു
മനസ്സുമാത്രം ചഞ്ചലമായി കൊണ്ടിരുന്നു
ക്ഷീണം
മുറിവേറ്റ ആശകള്‍ ഒട്ടിപ്പിടിക്കുന്നു
അടര്‍ന്നു പോകാത്ത പശ പോലെ
അതിനാല്‍ ക്ഷീണമെറുന്നു മനസ്സില്‍
Comments
ഒരു പാട്
ഇഷ്ടപ്പെട്ടു രചന.
ആശംസകള്‍
ഇതാണ് കവിത, ഇതായിരിക്കണം കവിത...ആശംസകൾ