കുറും കവിതകള്‍ -6


കുറും കവിതകള്‍ -6

സമ്മര്‍ദം   
പോറു  പോറുത്തുകൊണ്ടിരുന്നു ഉള്ളം 
വാക്കുകളും വരികളും വികാരങ്ങളാലും
മനസ്സില്‍ തിരമാലകയാരുന്നുണ്ടായിരുന്നു 

കളഞ്ഞു പോകാറുണ്ട് 

നഗരം വലുതാണ്‌ ,തിരക്കെറെയാണ്   
ഞാന്‍ പലപ്പോഴും എന്നുള്ളില്‍ 
കളഞ്ഞു പോയാലും ,എന്നും വീടണയാറുണ്ട്   

കതകില്‍ മുട്ടിയ അതിഥി 
കതകില്‍ തട്ടി വിളിച്ചു 
മരണം അല്‍പനേരം വിരുന്നു വന്നു 
തിരികെ പോകുമ്പോള്‍ എന്നെ ഒറ്റക്കാക്കി 
കൂടെ അപ്പുപ്പനയും കൊണ്ട് മറഞ്ഞകന്നു 

വിവേകത്തോടെ 

പറവകള്‍ പറന്നുയര്‍ന്നു 
അലറി കുതിക്കും തിരമാലകള്‍ക്കു 
മുകളിലുടെ കൂടണഞ്ഞു 

സമസ്യകള്‍ 
പുസ്തങ്ങള്‍ക്കുള്ളില്‍ കണ്ണു നിരങ്ങി നിങ്ങുമ്പോള്‍ 
എന്നും പുതിയ കഥകള്‍ ,അവസാനമില്ലാത്ത 
ജീവിത  സമസ്യാ പൂരണങ്ങള്‍ 


Comments

majeed alloor said…
കുറുങ്കവിതകളെല്ലാം ഇഷ്ടമായി ട്ടോ
വളരെ നന്നായിരികുന്നു.. ആപ്തവാക്യങ്ങള്‍ പോലെ
ഉം കൊള്ളാം ജി ഇഷ്ടമായി
Artof Wave said…
നന്നായിരിക്കുന്നു
ആശംസകള്‍
വളരെ നന്നായിരിക്കുന്നു...ആശംസകൾ
ഇഷ്ടമായി വരികൾ
ആശംസകൾ
നല്ല കുറും കവിതകള്‍ ഭായീ കേട്ടാ അതെന്നെ
Unknown said…
വിവേകത്തോടെ

പറവകള്‍ പറന്നുയര്‍ന്നു
അലറി കുതിക്കും തിരമാലകള്‍ക്കു
മുകളിലുടെ കൂടണഞ്ഞു :)

i like this one
Cv Thankappan said…
അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍.
ഇഷ്ടമായി
ആശംസകള്‍
സീത* said…
നന്നായിരിക്കുന്നു...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “