പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -4

പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -4



16  ഈ കാലയളവിനോടല്ലേ  പേടി 
ഉള്ളത് ഏകാന്തതയോടാണ്  
പ്രണയത്തോടല്ല വഞ്ചനയോടാണ്  പേടി 
കാണുവാന്‍ മനസ്സിലേറെ ആഗ്രഹമുണ്ടെങ്കിലും
വന്നു കണ്ടു കഴിഞ്ഞു പിരിയുന്നതാണ് ഏറെ കഷ്ടം. 

17 ഞാന്‍ നിന്‍ ഹൃദയത്തിലിടം  കണ്ടെത്തും ഓര്‍മ്മയായി 
നിന്റെ ചുണ്ടുകളില്‍ വിരിയും ഞാന്‍ പുഞ്ചിരിയായി 
ഒരിക്കലും എന്നെ അന്യനായി കരുതരുതേ 
ഞാന്‍ ഇപ്പോഴും നിന്റെ കൂടെ ഉണ്ടായിരിക്കും 
ആകാശം കണക്കെ  , പ്രണയമേ .

18 കുറച്ചു ലഹരി നിന്റെ വാക്കുകളിലുണ്ട് 
കുറച്ചു വീര്യം മഴയുടെ ചാറലിലുമുണ്ട്   
എന്നെ അങ്ങിനെയങ്ങ്  മദ്യപാനിയാക്കരുതെ 
ഈ ഹൃദയത്തിനുണ്ടായ മാറ്റം നിന്നെ കണ്ടത് മുതലല്ലോ, പ്രണയമേ... 

19 മനസ്സില്‍ നിന്നുമെങ്ങിനെ  നിന്നെ മായിക്കാനാകും 
ഞാന്‍ നിന്നെ എങ്ങിനെ മറക്കും ,തോന്നുന്നു ചിലപ്പോള്‍ 
ഈ ലോകത്തെ തന്നെ വിട്ടു ഒഴിയാമെന്നു 
എന്നാല്‍  ചിലപ്പോള്‍ തോന്നുമീ  ,വേര്‍പാടു
നല്‍കുന്നവരെ തന്നെ ഇല്ലാതാക്കണമെന്ന് .? 

20 ഇത് മാത്രം ചോദിക്കരുത്‌
നീയില്ലാതെ എന്തെല്ലാം നഷ്ടപ്പെട്ടു 
കൊണ്ടിരിക്കുന്നുവോ ,നിന്റെ ഓര്‍മ്മകളുമായി 
എത്ര കണ്ണുനീരോഴുക്കിയെന്നോ  
രാത്രിയും പകലും പോയതറിയാതെ 
നിന്റെ വരവിനെ കാത്തു നിന്നു വെന്നോ 
അറിയുന്നുണ്ടോ ? ആവോ നീ... പ്രണയമേ .....

തുടരും ....


Comments

Cv Thankappan said…
നന്നായിരിക്കുന്നു.
ആശംസകള്‍
grkaviyoor said…
വായിച്ചു പ്രോത്സാഹിപ്പിച്ചതിന് നന്ദി തങ്കപ്പെട്ടാ
Anonymous said…
പ്രണയക്ഷരങ്ങളുടെ ഇതളുകള്‍ വേണ്ടു മനോഹരമായ ഒരു പുഷ്പമായി ആശംസകള്‍
© Mubi said…
നന്നായിട്ടുണ്ട്..

ആശംസകള്‍
pravaahiny said…
nalla kavitha. bhaavukangal.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “