കുറും കവിതകള്‍ 3


കുറും കവിതകള്‍  3


നിഴല്‍ നൃത്തം 

രാത്രിയെ പ്രകാശമാനമാക്കിയ  

നിലാവിനെ മറച്ചു മേഘം  
 .
നിഴലുകള്‍  നൃത്ത മാടി മെഴുകുതിരി വെട്ടത്തില്‍ 


നക്ഷത്രങ്ങള്‍    

ഇവകള്‍ രാത്രി  മൊത്തം 
കണ്ണു ചിമ്മി നടന്നലഞ്ഞു
ഉറക്കമായിരിക്കുമോ പകലില്‍ 

ഉണര്‍വ് 

പങ്കയുടെയും   കമ്പ്യൂട്ടറിന്റെ 
മൂളലും എന്നെ ഓര്‍മ്മ പെടുത്തി 
ഞാന്‍ മാത്രമല്ല ഉണര്‍ന്നിരിക്കുന്നതെന്ന് 


യോഗം പിരിച്ചു വിട്ടു 


അസൂയയുടെ മങ്ങിയ ഭിത്തിക്കുള്ളില്‍ 
ആകാംഷയുടെ വിഭ്രാന്തിയാല്‍ 
ശബ്ദം വിറയാര്‍ന്നു  ,യോഗം പിരിച്ചു വിട്ടു  

ചുവരിലെ ഘടികാരം 

 പെന്‍ഡുലം ആടികൊണ്ടേയിരുന്നു  
സൂചികള്‍ ചുറ്റി കൊണ്ടേയിരുന്നു 
സന്തോഷ സന്താപങ്ങള്‍ അറിയാതെ        


Comments

Unknown said…
.നഴലുകള്‍ നൃത്ത ...?


unnarv nannayirikunu ...baaki okke avarage .....

spl .....:)
ajith said…
കൊള്ളാമോ.....?
പെന്‍ഡുലം ആടികൊണ്ടേയിരുന്നു
സൂചികള്‍ ചുറ്റി കൊണ്ടേയിരുന്നു
സന്തോഷ സന്താപങ്ങള്‍ അറിയാതെ


ഭാവുകങ്ങള്‍ നല്ല കവിതകള്‍
nurungukal said…
നാട്ടിലെ അമ്പലത്തില്‍
താലപ്പൊലി കൊട്ടി എഴുന്നെള്ളുമ്പോള്‍
ആനക്കുമുമ്പില്‍
കൊട്ടും വെളിച്ചപ്പാടുമുണ്ടാവും.
കല്പിച്ചു തുള്ളി
കോമരങ്ങള്‍ അരിമണിയെറിയും.
ദേഹത്ത് കൊണ്ടാല്‍
ഭഗവതി അനുഗ്രഹിച്ചു എന്നര്‍ത്ഥം.
ആ ഓര്‍മ്മ തലോടിനില്‍പ്പുണ്ട്‌
പണ്ടത്തെ ഒരു വള്ളി ട്രൌസറുകാരനില്‍
ഇന്നും.

ഓര്‍ത്തുപോയി ഞാനിത്.
കവിയൂരെന്ന മനുഷ്യന്റെ ജാതകത്തില്‍
പൂര്‍വ്വജന്മത്തിന്റെ സുകൃതമുണ്ട്.
ഈ കവിയെ പെറ്റ
ആ അമ്മ ഭാഗ്യവതി.

ഒത്തിരി നല്ല കവിതകള്‍.
ഈറനണിയിക്കുന്ന
ആത്മാവിഷ്കാരങ്ങള്‍.
ഉള്ളുരുക്കുന്ന അനുഭവങ്ങള്‍.
ഊഷ്മളതയും ഊഷരതയും
ഒപ്പം ചേരുന്ന ചേര്‍പ്പുകള്‍.

ഒന്നും പറയാനാവാതെ
ഞാന്‍ ഇത്രയും പറയട്ടെ.

നാളത്തെ മക്കളുടെ പഠനം
ഈ മനുഷ്യന്റെ
കാലടികളിലും
തുല്യം കുറിച്ചിരിയ്ക്കുന്നു.

സ്നേഹത്തോടെ......
sivasankaran karavil
Anandavalli Chandran said…
Nalla nurungu kavithakal, GRK.

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “