പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -1

പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -1



1 പ്രണയമെനിക്കുണ്ടായിരുന്നു സഖേ 
ഓര്‍മ്മകളിലും മിടിക്കുമായിരുന്നു ഹൃദയം 
മരണവുമെന്‍ പടിവാതിലിന്റെ തഴുതിനെ 
വകവെക്കാതെ ,ശ്മശാനത്തോളവും
എത്തി നില്‍ക്കുമ്പോഴുമീ ഹൃദയം
മിടിക്കുന്നുണ്ടായിരുന്നു അവള്‍ക്കായി .

2 നിന്റെയി കണ്ണിണകളുടെ ലാസ്യമെന്തു പറയേണ്ടു
ഞാന്‍ എന്ത് സമ്മാനമേകും നിനക്കായി
കാട്ടു പുഷ്പങ്ങളായിരുന്നുയെങ്കില്‍
തേടി കൊണ്ട് വരാമായിരുന്നു
തൊടിയില്‍ വിരിയും പനിനീര്‍ പുഷ്പം പോലെയിരിക്കും
നിനക്ക് ഞാന്‍ എങ്ങിനെ പനിനീര്‍ പൂ നല്‍കിടും

3 നിന്റെ പുഞ്ചിരിയിയാല്‍
പ്രജ്ഞയറ്റു കിടന്നു
വീണ്ടുമുണരുമ്പോഴായി
നീ മന്ദഹാസം പോഴിക്കുന്നുവോ പ്രണയമേ!

4 വേദനയില്ലാതെ കണ്ണുനീര്‍ പൊഴിയില്ല
സ്നേഹമില്ലാതെ ബന്ധങ്ങളുറക്കുകയില്ല
ഒരു കാര്യമോര്‍ത്തു കോള്‍കയിനിയും സഖേ
ഹൃദയം കൊടുക്കാതെ ഹൃദയഹാരിത കിട്ടുകയില്ലല്ലോ ?!

5 കണ്ണു കളിടഞ്ഞു നിന്നിരുന്നു
ആശ കളോരായിരമുണ്ടായിരുന്നു
എന്തെ നിന്‍ ചിരിയിയെന്നെ 
മോഹാലസ്യത്തിലാഴ്ത്തിയത്, പ്രണയമേ !!  

തുടരും ....................

Comments

ajith said…
തുടരൂ, രസമുണ്ട്
തൊടിയില്‍ വിരിയും പനിനീര്‍ പുഷ്പം പോലെയിരിക്കും
നിനക്ക് ഞാന്‍ എങ്ങിനെ പനിനീര്‍ പൂ നല്‍കും!


ഓരോ വരിയും നിശബ്ദമായി പലതും പറയുന്ന പോലെ സൂപ്പര്‍
Cv Thankappan said…
നന്നായിരിക്കുന്നു രചന.
ആശംസകള്‍
സീത* said…
പ്രണയം അനിർവ്വചനീയം...!
grkaviyoor said…
നന്ദി അജിത്‌ തുടര്‍ന്നു പോസ്റ്റ്‌ ചെയ്യാന്‍ പ്രേരിപ്പിചിതിനു മൊത്തത്തില്‍ 101 എണ്ണം എഴുതിയിട്ടുണ്ട് താങ്കളുടെ ഇമെയില്‍ ഇല്ല എന്റെ കയ്യില്‍
നന്ദി പുണ്യ വാളാ,നന്ദി തങ്കപ്പന്‍ ചേട്ടാ ,നന്ദി ദേവികെ അഭിപ്രായങ്ങള്‍ക്ക്
SHANAVAS said…
കവിത കസറുന്നുണ്ട്.. ബാക്കി കൂടി വേഗം പോരട്ടെ.. നല്ല അര്‍ത്ഥഗാംഭീര്യം ഉള്ള വരികള്‍..
asha sreekumar said…
നിനെക്കായ് ഞാന്‍ ഒരു പനിനീര്‍പൂവ് കരുതിയിരുന്നു
പക്ഷെ നിന്നെകണ്ടപ്പോള്‍ അത് ഞാന്‍ പോകെട്ടില്‍ തിരികെ ഇട്ടു
കാരണം....ഈ പൂവിനോളം വരില്ല എന്റെ കയിലെ പനിനീര്‍പൂവ്
grkaviyoor said…
പോക്കെറ്റില്‍ ഇട്ടു എന്‍ കൈയ്യിലെ പൂവ് എന്ത് നല്ല ഭാവന നന്ദി അഭിപ്രായങ്ങള്‍ക്ക് ആശാ ,പിന്നെ ഇക്കാ നിങ്ങളുടെ വാക്കല്ലേ എന്റെ ശക്തി അഭിപ്രായം പറഞ്ഞതിന് നന്ദി
Minu Prem said…
പ്രണയപുഷ്പത്തിലെ ഇതളുകളോരോന്നും സുഗന്ധം പരത്തി നില്‍ക്കുന്നുവല്ലോ...
ആശംസകള്‍ കവേ!!
grkaviyoor said…
നന്ദി മിനു നിങ്ങളെ പോലെ ഉള്ള വായനക്കാരുടെ പ്രോത്സാഹനമാണ് എന്റെ എഴുത്തിനു ശക്തി പകരുന്നത്
Anandavalli Chandran said…
pranayamaenna chaethovikaaram

hrudayahaari thannae. Nannaayiriykkunnu.
grkaviyoor said…
അഭിപ്രായം അറിയിച്ചതിനും നന്ദി ആന്ദവല്ലി ചേച്ചി
വേദനയില്ലാതെ കണ്ണുനീര്‍ പൊഴിയില്ല
സ്നേഹമില്ലാതെ ബന്ധങ്ങളുറക്കുകയില്ല
ഒരു കാര്യമോര്‍ത്തു കോള്‍കയിനിയും സഖേ
ഹൃദയം കൊടുക്കാതെ ഹൃദയഹാരിത കിട്ടുകയില്ലല്ലോ ?!(ഹൃദ്യമായ വരികള്‍,മനോഹരം ........)

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “