Posts

പിണക്കങ്ങളിനിയൊഴിയാം

Image
പിണക്കങ്ങളിനിയൊഴിയാം... നാലണയിലുമെട്ടിണയിലും നട്ടകണ്ണുകൾ കാണാറുണ്ടമ്മമുഖം  പലപ്പോഴുമൊർത്തു പോകാറുണ്ടൊരു രൂപ നാണയങ്ങളിലച്ഛന്റെയോർമ്മകൾ  ഈ ചെറു ജീവിതവഴികളിൽ  ചെറുകാര്യങ്ങളോട് പിണങ്ങാറുണ്ട്  എന്തിരിക്കുന്നീ ചെറുവിഷയങ്ങളിൽ  ജീവിതമേ !  നിന്നോട്ടു മുഖംതിരിക്കാൻ  എന്തേ ? വിധാതാവാമീശ്വരൻതന്നിലേക്ക്  ഏറെ സമയം നമുക്കായിയെത്രയോ  ചിലവിടുമ്പോൾ പിന്നെയെന്തിനിങ്ങനെ  ആരൊക്കെയോ മുതിർന്നവർവന്നു  ശകാരിച്ചു പോകുമ്പോളതാ  മനസ്സിലാവാതെ നടന്നു പലപ്പോഴുമെന്നാലിപ്പൊളറിയുന്നു അവർ നമ്മെയെന്നും സ്നേഹിച്ചിരുന്നു  അനുഭവങ്ങൾ പഠിക്കുന്നു വീഴ്ചയാൽ അച്ഛനമ്മമാരോടുമർദ്ധപാതിയോടും  മക്കളോടും സുഹൃത്തുക്കളോടുമെന്തിന്  അയൽക്കാരോടന്യനാട്ടുകാരോട് വെറുതെ  പിണങ്ങിയിരുന്നീസ്വരംകേൾക്കൂമീശ്വരനോടും പിന്നെയീ ദേഹത്ത് വമിക്കും ദൈവത്തോടും  മുഖംതിരിച്ചു പിണങ്ങി  നിഷേധിയായി  ഒക്കെ തെറ്റ്, ഇനി പുതിയ വെളിച്ചം  പുതിയാകാശവുമെല്ലായിടത്തും  സർവ്വം സഹയാം ഭൂമിയിലേക്കിതാ സച്ചിദാനന്ദത്തിലായിമരുവുന്നു  എല്ലാം സമർപ്പിക്കുന്നൊന്നിലേക്...

വിളിച്ചാലമ്മ വിളികേൾക്കും

Image
വിളിച്ചാൽ വിളിപ്പുറത്തല്ലോയെൻമ്മ  പലിപ്രക്കാവിൽ വാഴും പരമേശ്വരിയെൻമ്മ  കനവിലും നിനവിലും കദനങ്ങളിലും കാരുണ്യത്തിൻ കനക പ്രഭ ചൊരിയുന്നു  കമലലോചന കാർത്ത്യായനിയായി കാലാകാലങ്ങളായി കന്മഷമകറ്റും  കാമ്യമായതൊക്കെ കനിഞ്ഞു നൽകുമെൻമ്മ  വിളിച്ചാൽ വിളിപ്പുറത്തല്ലോയെൻമ്മ   പലിപ്രക്കാവിൽ വാഴും പരമേശ്വരിയെൻമ്മ... പള്ളിക്കുളങ്ങരയും പടപ്പാട്ടും മുത്തൂറ്റും ഞാലികണ്ടത്തിലും  ശ്രീഭദ്രയായ് ലക്ഷ്മിയായ് കാളിയായി അമ്മയ്ക്കു സോദരിമാരായിവർ  അറിഞ്ഞു നിത്യവുമെങ്കളെയനുഗ്രഹിക്കുന്നു  വിളിച്ചാൽ വിളിപ്പുറത്തല്ലോയെൻമ്മ   പലിപ്രക്കാവിൽ വാഴും പരമേശ്വരിയെൻമ്മ... മംഗല്യ ഭാഗ്യവും ഐശ്വരവും സമ്പത്തും ദാമ്പത്യ ഐക്യവും ആയുസ്സും നൽകി ഭദ്രദീപമായി കേടാവിളക്കായി നിത്യം  കുടുബത്തെ ഇമ്പമായി കാത്തുകൊള്ളുന്ന സ്നേഹത്തിൻ കലവറയാണ് കാർത്ത്യായിനി വിളിച്ചാൽ വിളിപ്പുറത്തല്ലോയെൻമ്മ   പലിപ്രക്കാവിൽ വാഴും പരമേശ്വരിയെൻമ്മ ജീ ആർ കവിയൂർ 30.07.2020.    

നീയാം വർണ്ണം (ഗസൽ)

Image
നീയാം വർണ്ണം   ( ഗസൽ ) നീയന്നുമെന്റെ എന്ന് കരുതി  നീക്കിയ ദിനങ്ങളൊക്കെയെന്നെ  നിദ്രയിലും നിനവിലുമായിങ്ങനെ നിത്യം ജീവിക്കാനായി പ്രേരിപ്പിച്ചുവല്ലോ പോയ് പോയ നാളിന്റെ ഓർമ്മകളൊക്കെ  പെയ് കിനാക്കളായി മാറിയപ്പോഴും  പൊയ്മുഖമില്ലാത്തോരു ചിത്രമുണ്ടായിരുന്നു  പെയ്തൊഴിഞ്ഞ മനസ്സിന്റെ മാനത്ത്  ഇനിയെന്നു കാണുമെന്നു കരുതി  ഇടതടവില്ലാതെ ചിന്തകളിൽ  ഇഴപിരിയാത്ത നോവിനെ ആഴങ്ങളിൽ  ഇണതേടുന്നു മോഹങ്ങൾ ഞാനറിയാതെ  വരുമാ സന്തോഷത്തിൽ ദിനങ്ങളെ  വരവേൽക്കാനായിയൊരുങ്ങുന്നു  വഴിക്കണ്ണുമായി നോക്കത്താ ദൂരത്ത്  വർണ്ണ ജാലങ്ങൾക്കായി കാത്തിരിപ്പു... ജി ആർ കവിയൂർ  30.07.2020 Photo credit to vinu chandy

സ്വപ്ന രാഗം ... (ഗസൽ)

Image
സ്വപ്നരാഗം....(ഗസൽ) നിൻ വിപ്രലംഭശൃംഗാരഭാവങ്ങൾ  നിരവദ്യസൗന്ദര്യലഹരിയെന്നിൽ  ഓർമ്മനിലാവു പൊഴിക്കുമ്പോൾ  നിൻ മതഭരഭാവമെന്നിൽ കവിതയുണർത്തുന്നു .... ഞാനറിയാതെയെന്നെ മറന്നങ്ങ്  നിൻ ഭാവങ്ങളൊക്കെ വാക്കുകളായ് പ്രണയവല്ലരികളായി വിടരുന്നുവല്ലോ  നിൻ സുഗന്ധമെൻ സിരകളിൽ  ഗസൽ നിലാവായി ലഹരാനുഭൂതി പടർത്തുന്നു ഞാൻ പാടും ഗമകങ്ങളൊക്കെ നിന്നെ കുറിച്ചായിരുന്നു   നിന്നോർമ്മയെന്നിൽ തനിയാവർത്തനമായി  രാഗതരംഗലയശ്രുതി പകരുന്നു സഖിയേ... ജീ ആർ കവിയൂർ 29.07.2020. Photo credit to AP S Kumar

രാമഴ കുളിർ ...(ഗസൽ)

Image
രാമഴ കുളിർ.... (ഗസൽ) കർക്കിട രാവിൻ കാളിമയിൽ  രാമഴ കുളിർ വന്നു തൊട്ടുണർത്തി  രാക്കിളി ചിറകൊരുമ്മി നനഞ്ഞു  കാതോർത്ത് കാതര മനവും കേണു  ചൂളമടിച്ചു വന്ന നനഞ്ഞ കാറ്റിൻ  ചുണ്ടിലുമുണ്ടായിരുന്നോരീണം വളയിട്ട കൈകളുടെ കിലുക്കവും  പുഞ്ചിരി പൂവിന്റെ ഗന്ധവും  വിരലുകൾ മെല്ലെ ചലിച്ചു  സിത്താറിന്റെ നോവിനാൽ  വിരഹ ഗസലിൻ തേങ്ങലുകൾ  വന്നോർമ്മകളുടെ ലഹരി സിരകളിൽ ... കർക്കിട രാവിൻ കാളിമയിൽ  രാമഴ കുളിർ വന്നു തൊട്ടുണർത്തി  രാക്കിളി ചിറകൊരുമ്മി നനഞ്ഞു  കാതോർത്ത് കാതര മനവും കേണു  ജീ ആർ കവിയൂർ 29.07.2020 Photo credit to Dr.krishnakumar mechoor

വിരഹരാഗം (ഗസൽ)

Image
വിരഹരാഗം (ഗസൽ) നവരത്ന ഖജിതമാം നിൻ നയനങ്ങൾ  നവരസമുണർത്തിയെന്നിൽ മോഹം ശൃംഗാരഹാസ്യകരുണങ്ങളാൽ  രതി ഹാസ്യ ശോകങ്ങളായി മനസ്സിൽ തീർത്ത മുദ്രകൾ  മായുന്നില്ലോർമ്മകൾക്കെന്നും  ഋതുവസന്ത കോകില നാദം  മധുരം പകരുന്നു കർണ്ണാമൃതം  നിൻ വരവും കാത്തുനിൽപ്പു എന്നിലെന്തേ ഞാനറിയാതെ  ഉണരുന്നു വിരഹ രാഗത്തിന്   ഗസലീണങ്ങളിൽ പ്രണയമേ ...!!   ജീ ആർ കവിയൂർ  28 .07 .2020 Photo credit to AP S kumar

നിന്നോർമ്മകളാൽ....(ഗസൽ)

Image
നിന്നോർമ്മകളാൽ.... (ഗസൽ ) നിന്നോർമ്മകൾക്കിന്നു ഞാനൊന്ന്  അവധി കൊടുക്കാമെന്നു കരുതി  ആവുന്നില്ല മറക്കാനായിട്ടൊട്ടും ആഴമുള്ള നോവല്ലെ നീ നൽകിയന്നത്  ചിന്നി ചിതറി വീണോരു മൊഴിമുത്തുക്കളൊക്കെ പെറുക്കി  ഞാനൊന്നു കോർക്കാനൊരുങ്ങിയപ്പോൾ  വെട്ടി തിരുത്തിയക്ഷരങ്ങൾക്കു ക്ഷതം വന്നു മാഞ്ഞു തുടങ്ങിയിരിക്കുന്നു  കണ്ണുനീരാൽ വർണ്ണങ്ങൾ പടർന്നു  കടലാസു നനഞ്ഞു കുതിർന്നുവല്ലോ  നിറംമങ്ങിയവ ശലഭ ചിറകിലേറി  പാറിപ്പറന്നവയെങ്ങോ പോയി മറഞ്ഞു  പിറക്കുന്നില്ല സ്വപ്നങ്ങളൊന്നുമിപ്പോൾ പലവുരു ശ്രമിച്ചിട്ടും പിടി തരുന്നില്ലല്ലോ  നിർ നിദ്ര രാവുകളും നിന്നോർമ്മകളും... ജി ആർ കവിയൂർ  28.07.2020.