രാമഴ കുളിർ ...(ഗസൽ)

രാമഴ കുളിർ.... (ഗസൽ)

കർക്കിട രാവിൻ കാളിമയിൽ 
രാമഴ കുളിർ വന്നു തൊട്ടുണർത്തി 
രാക്കിളി ചിറകൊരുമ്മി നനഞ്ഞു 
കാതോർത്ത് കാതര മനവും കേണു 

ചൂളമടിച്ചു വന്ന നനഞ്ഞ കാറ്റിൻ 
ചുണ്ടിലുമുണ്ടായിരുന്നോരീണം
വളയിട്ട കൈകളുടെ കിലുക്കവും 
പുഞ്ചിരി പൂവിന്റെ ഗന്ധവും 

വിരലുകൾ മെല്ലെ ചലിച്ചു 
സിത്താറിന്റെ നോവിനാൽ 
വിരഹ ഗസലിൻ തേങ്ങലുകൾ 
വന്നോർമ്മകളുടെ ലഹരി സിരകളിൽ ...

കർക്കിട രാവിൻ കാളിമയിൽ 
രാമഴ കുളിർ വന്നു തൊട്ടുണർത്തി 
രാക്കിളി ചിറകൊരുമ്മി നനഞ്ഞു 
കാതോർത്ത് കാതര മനവും കേണു 

ജീ ആർ കവിയൂർ
29.07.2020
Photo credit to Dr.krishnakumar mechoor

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “