Posts

റുമി കവിതകളുടെ പരിഭാഷ - 4 == ജീ ആർ കവിയൂർ

റുമി കവിതകളുടെ പരിഭാഷ - 4 == ജീ ആർ കവിയൂർ go  and  find  yourself  first so  you  can  also  find  me ~Rumi പോയി ആദ്യം മനസ്സിലാക്കു നീ ആരാണെന്ന് അപ്പോഴേ നിനക്ക് ഞാൻ ആരെന്നു അറിയാൻ കഴിയു . Stop acting so small. You are the universe in ecstatic motion. ~ Rumi ചെറുതാണെന്ന് നടിക്കാതെ അത്യാനന്ദപൂര്‍ണ്ണമായ പ്രപഞ്ചത്തിന്‍ ചലനമാണ് നീ എന്നറിക Travel brings power and love back into your life. ~ Rumi നിന്റെ ജീവിതത്തിന്‍റെ  യാത്രയില്‍ ശക്തി കൊണ്ട് വരുകയും സ്നേഹം തിരികെ കിട്ടുകയും ചെയ്യും We cannot steal the fire. We must enter it. ~ Rumi അഗ്നിയെ കവരാതെ അതിനുള്ളിൽ കടക്കുക

റുമി കവിതകളുടെ പരിഭാഷ - 3 == ജീ ആർ കവിയൂർ

റുമി കവിതകളുടെ പരിഭാഷ - 3 == ജീ ആർ കവിയൂർ Raise your words, not your voice. It is rain which grows flowers, not thunder. ~ Rumi — ഉയര്‍ത്തുക നിങ്ങള്‍ വാക്കുകളെ ശബ്ദത്തെയല്ല മഴയിത് വളര്‍ത്തുന്നു പൂക്കളെ . ഇടിയും മിന്നലിനെയുമല്ല ..!! The truth was a mirror in the hands of God. It fell, and broke into pieces. Everybody took a piece of it, and they looked at it and thought they had the truth. ~ Rumi സത്യമെന്നത്  ദൈവം തന്ന ഒരു കണ്ണാടിയാണു അത് വീണു ചിതറിയാലുമൊരോ- കഷ്ണത്തിലും പ്രതിഛായായി നിലനില്‍ക്കും I do not want to waste my words on tired minds. I can only talk to those who are thirsty for the sea. ~ Rumi തളര്‍ന്ന മനസ്സുകളോട് വീഴ്വാക്കു പറയുന്നില്ല കടലോളം ദാഹമുള്ളവരോടു ആകുന്നതാണ് ഉത്തമം ..!! I closed my mouth and spoke to you in a hundred silent ways. ~ Rumi ഞാന്‍ വാതുറക്കാതെ  ഉരിയാടി നിന്നോടു നൂറുവട്ടം മൗനമായ വഴികളിലുടെ

പകര്‍ന്നാട്ടം ...!!

Image
പകര്‍ന്നാട്ടം ...!! അരുതായിമയുടെ നിഴലില്‍ ചിത്രങ്ങള്‍ നിലാവില്‍ നിറഞ്ഞ ചഷക ചുംബനങ്ങളുടെ കമ്പനം കൊണ്ട് ലഹരി നിറഞ്ഞ വിശപ്പിന്റെ വിളികള്‍ താഴ് വാരങ്ങള്‍ തേടി അഗ്നിയുടെ പടര്‍പ്പുകള്‍ വഴിതാരയുടെ നേര്‍നടത്തം സൗഗന്ധിക ഗന്ധം നയിച്ചു വേദനകളുടെ രണ്ടാമൂഴം ശപഥങ്ങള്‍ മറന്നു വഴുവഴുപ്പുകള്‍ തളര്‍ന്ന നിദ്ര സ്വപ്നങ്ങളുടെ ഘോഷയാത്രകളില്‍ നിന്നും വീണ്ടും ഉണര്‍വുകള്‍ പ്രദിക്ഷണ കല്ലില്‍ കാലുതട്ടി വേദനിച്ചുവോ കണ്ണുകളുടെ ഇടച്ചിലില്‍ ആറാട്ട്‌ കഴിഞ്ഞു വിശപ്പിന്‍ വേട്ടകള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു

കുറും കവിതകള്‍ 461

കുറും കവിതകള്‍ 461 മൗനം ചുരത്തി ഉത്തരം താനേ കണ്‍ മിഴിച്ചു ..!! കല്ലുകളും മുള്ളുകളും നിറഞ്ഞ കാടകം മനസ്സ് .. വഴിയെ അറിഞ്ഞു നടക്കുയിനിയും ..!! ഇരുളിന്റെ താഴ് തുറക്കുന്ന താക്കോല്‍ വെളിച്ചത്തിന്‍ കരുത്ത് ചങ്ങലക്കിട്ട ദേഹത്തിലെ മനസ്സിനെ തളക്കാനാവാതെ എല്ലാമറിഞ്ഞു ചുവരുകൾ യജമാനെ തിരിച്ചറിയുന്ന ഘ്രാണ ശക്തി . മറക്കാത്ത സ്നേഹ ബന്ധം.!! അന്യന്റെ ഉള്ളിലേക്ക് എത്തിനോക്കി സ്വയം മനസ്സിലാക്കാത്ത ലോകം  കുങ്കുമപൂവും ദത്തു പുത്രിയും സന്ധ്യാ വേളകളിലെ പ്രാര്‍ത്ഥനകളുടെ കഴുത്തറക്കുന്നു വയറിന്റെ നോവകറ്റാനായി ജീവിത വഴിയില്‍. ഭാരം ചുമക്കുന്നവര്‍ ..!!

റുമി കവിതകളുടെ പരിഭാഷ - 2 == ജീ ആർ കവിയൂർ

റുമി കവിതകളുടെ പരിഭാഷ -2 = ജീ ആർ കവിയൂർ With every breath I plant the seeds of devotion - I am a farmer of the heart. ---rumi ഓരോ ശ്വാസത്തിലും വിത്ത്‌ പാകി ഉപാസനയാൽ ഞാനൊരു മനസ്സിൻ കർഷകൻ  ..!! Whenever sorrow comes, be kind to it. For God has placed a pearl in sorrow’s hand. ~ Rumi ദുഃഖം വരുമ്പോള്‍ സ്വീകരിക്കുക നാളെ കൈയ്യില്‍ വരുന്നത് പവിഴമാവാം സുഖത്തിന്‍ I smile like a flower not only with my lips but with my whole being. ~ Rumi പുഞ്ചിരിച്ചു ഒരു പുഷ്പം പോലെ എന്റെ ചുണ്ടുകളാല്‍ മാത്രമല്ല മൊത്തം അസ്‌തിത്വം കൊണ്ട് ..!! The inspiration you seek is already within you. Be silent and listen. ~ Rumi പ്രേരണ  ആഗ്രഹിക്കുന്നത് നിന്നുള്ളില്‍ തന്നെ ഉണ്ടല്ലോ അല്‍പ്പം മൗനമായി  ശ്രവിക്കു ..!!

കുറും കവിതകള്‍ 460

കുറും കവിതകള്‍ 460 സാഗര സേതുവില്‍ പ്രാര്‍ത്ഥനയോടെ. രാമേശ്വര യാത്ര ..!! വലം കാല്‍ വച്ചു വരുന്നുണ്ട് പടികയറി. ഒരു ആയുസ്സ് മുഴുവനാക്കാന്‍..!! തെയ്യമകന്നു ഇലയും പൂവും അന്യമായി ..!! തെയ്യമിറങ്ങിയ രാവില്‍ പകലുറക്കം. ജീവിത കോലങ്ങള്‍ !! മുറ്റത്തെ പച്ചിലത്തുമ്പില്‍ മുട്ടിയുരുമ്മിയിരുന്നൊരു മഞ്ഞു തുള്ളി വീണുടഞ്ഞു ..!! പൂരപറമ്പില്‍ അധ്വാനത്തിന്‍ ക്ഷീണം കണ്ണുചിമ്മി ..!! ഇളം കാറ്റു വീശി ആലിന്‍ ചുവട്ടിലെ കല്‍വിളക്കുകളുറങ്ങി...!! മണമേറ്റും മണിയടി കേട്ടും നെഞ്ചു വിരിച്ചു നിന്നപ്പോളറിഞ്ഞില്ല. വാക്കത്തിയൊരുങ്ങുന്നുയെന്നു ..!! ജീവിത വഴിയില്‍ ആരെയും കാത്തിരിക്കുന്നു . നാളെ വാര്‍ദ്ധക്യ ദുഃഖം !! ജനനമരണങ്ങളില്‍ പങ്കു കൊള്ളാനാവാതെ പഴി വാങ്ങുന്നു പ്രവാസി ..!!

കുറും കവിതകള്‍ 459

കുറും കവിതകള്‍ 459 സഹനമൊരു സമ്മാനം . മറഞ്ഞിരിക്കുന്നൊരു കാരുണ്യമല്ലേയീ ജീവിതം .!! വേദനയുടെ മറുമരുന്നു വേദന. ചില്ലയെതായാലും ചെക്കേറണമല്ലോ..!! എന്തിനാണ് ശ്രമപ്പെട്ടു ആ വാതല്‍ തുറക്കുന്നത് , അത് മായ അല്ലെ ?!! തിരവന്നു തീരത്തണഞ്ഞു കിതപ്പിനാല്‍ പതഞ്ഞു തുപ്പി തിരികെയകന്നു ഹൃദയം രഹസ്യമാണ് അതിന്റെ രഹസ്യമോ അതിലും നിഗൂഢത നിറഞ്ഞത്‌ ..!! പുറമേ കണ്ടതൊക്കെ കണ്ണടച്ചു കണ്ടു. ചിദാകാശത്തുയെന്തോരാനന്ദം. കൈയ്യോന്നു പൊള്ളിയാല്‍ മനസ്സും പൊള്ളും തീയില്‍ ഉരുകാത്ത തോന്നുമില്ല കനവുകള്‍ പറന്നകന്നു. നിനവുകളില്‍ നിന്നും തിരികെ വരാതെയെന്നോണം ..!! പ്രകാശം ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്നുവെങ്കില്‍ അത് പ്രപഞ്ചത്തിന്‍ തേജസ്സ്‌ തന്നെ ..!! വിളക്കുകള്‍ വേവ്വേറെ പ്രകാശമോ ഒന്നെന്നു പറഞ്ഞകന്നു , റുമി ...!!