കുറും കവിതകള്‍ 459

കുറും കവിതകള്‍ 459


സഹനമൊരു സമ്മാനം .
മറഞ്ഞിരിക്കുന്നൊരു
കാരുണ്യമല്ലേയീ ജീവിതം .!!

വേദനയുടെ
മറുമരുന്നു വേദന.
ചില്ലയെതായാലും ചെക്കേറണമല്ലോ..!!

എന്തിനാണ് ശ്രമപ്പെട്ടു
ആ വാതല്‍ തുറക്കുന്നത് ,
അത് മായ അല്ലെ ?!!

തിരവന്നു തീരത്തണഞ്ഞു
കിതപ്പിനാല്‍ പതഞ്ഞു
തുപ്പി തിരികെയകന്നു

ഹൃദയം രഹസ്യമാണ്
അതിന്റെ രഹസ്യമോ
അതിലും നിഗൂഢത നിറഞ്ഞത്‌ ..!!

പുറമേ കണ്ടതൊക്കെ
കണ്ണടച്ചു കണ്ടു.
ചിദാകാശത്തുയെന്തോരാനന്ദം.

കൈയ്യോന്നു പൊള്ളിയാല്‍
മനസ്സും പൊള്ളും
തീയില്‍ ഉരുകാത്ത തോന്നുമില്ല

കനവുകള്‍ പറന്നകന്നു.
നിനവുകളില്‍ നിന്നും
തിരികെ വരാതെയെന്നോണം ..!!

പ്രകാശം ഹൃദയത്തില്‍
നിറഞ്ഞു നില്‍ക്കുന്നുവെങ്കില്‍
അത് പ്രപഞ്ചത്തിന്‍ തേജസ്സ്‌ തന്നെ ..!!

വിളക്കുകള്‍ വേവ്വേറെ
പ്രകാശമോ ഒന്നെന്നു
പറഞ്ഞകന്നു , റുമി ...!!



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “