Posts

അവളെ തേടി

അവളെ തേടി മൗനം നിറയുമി സന്ധ്യതന്‍ വേളയില്‍ നിഴലുകളലയാനാവാതെ നിറപകര്‍ച്ചകളില്‍ അരുണിമയുടെ   കാഴ്ചകളില്‍ കാറ്റിനു സുഗന്ധം രാവിന്‍റെ മുഖത്തിനു വശ്യതയുടെ തുടിപ്പുകള്‍ വന്യമായ അനുഭൂതി കണ്ണുകളില്‍ സ്വപ്നങ്ങള്‍ കൂടുകുട്ടാന്‍ മടിച്ചു നില്‍ക്കുന്നു പെരുവഴി അമ്പലത്തില്‍ എവിടെ വച്ചോ കൈവിട്ടു പോയ മന്സാനിദ്ധ്യം വരട്ടെ വരാതിരിക്കില്ല ചിലമ്പണിഞ്ഞോ അതോ നഗ്ന പാദയായി കവിതയവള്‍ ഒളിച്ചു കളി നടത്തുന്നു കണ്ണു പൊത്തി ഇരുന്നു പിണങ്ങുവാന്‍ ഒന്നുമേ അരുതാത്തു പറയുകയോ ചിന്തിക്കുകയോ ചെയ്യ്തുമില്ല ഒരിക്കലും ഇങ്ങിനെ കൈവിട്ടു ദൂരെ എങ്ങുമേ പോയിട്ടില്ല ഏയ്‌ ആവില്ല അപ്പോള്‍ ഇത്രയും നേരം പറഞ്ഞതൊക്കെ പറയിപ്പിച്ചതൊക്കെ കവിത അല്ലെന്നുണ്ടോ എന്ന് ആശ്വസിക്കാം ....!!

ജയ്‌ ഹിന്ദ്

ജയ്‌ ഹിന്ദ് കപ്പലേറി വന്നവര്‍ കാഴ്ചവച്ചു കപ്പലണ്ടിയും കരകൌശലങ്ങളും കപ്പം കൊടുത്തു കരംകവന്നവര്‍ കപ്പിയിട്ടു വലിച്ച് എടുത്തു നാട്ടു രാജ്യങ്ങളെ കാപ്പണിഞ്ഞു രസിച്ചു ഭരിച്ചങ്ങു ഏറെ കോട്ടകൊത്തളങ്ങള്‍ കെട്ടി കരുത്തു കാണിച്ചു കോട്ടം പറഞ്ഞു കൈയ്യടക്കിയി മണ്ണിനെ അവസാനം നയിച്ചു നാടിനെ അഹിമ്സയാല്‍ ഏറെ ത്യാഗം സഹിച്ചു വിമുക്തമാക്കിയപ്പോള്‍ ഏറെ നാള്‍ സ്വാതന്ത്ര്യത്തിന്‍ ശ്വാസം വിഴുങ്ങുമുമ്പേ ഇഹ പരലോകത്തേക്കു അയച്ചു ക്രയവിക്രയങ്ങളുടെ ചീട്ടുകളില്‍ ചിരിക്കും നോക്കുകുത്തിയായി മുദ്രണം വച്ചു ഗാന്ധിയുടെ ഗന്ധമറിയാത്തോര്‍ കുറെ നാടന്‍ സായിപ്പന്മാര്‍ തൊഴുത്തില്‍ കുത്ത് നടത്തുയുമിരുകാലിയുടെ  കരുത്തുകള്‍ കാട്ടി തൊട്ടതിനും പിടിച്ചതിനും വിലയെറ്റി വെട്ടി പിടിക്കുന്നു പണം തെല്ലുമേ നാണമില്ലാതെ മദ്യവും മദിരാക്ഷിയുമായി മെയുന്നു ആരെയും കൊന്നു കൊലവിളി നടത്തുവാന്‍ തെല്ലും മടിയില്ലാതെ അഴിമതി മതിനടത്തി അഴിക്കുള്ളിലെറാന്‍ മടിക്കുവോര്‍ ഇന്നിതാ വീണ്ടും അടിയറവു വെക്കാനൊരുങ്ങുന്നു ഇവറ്റകള്‍ക്ക് അറിയുമോ ഈ ഭൂവിന്‍ വിലയല്‍പ്പവും ഒഴിയുക ഒഴിവാക്കുക ഇനിയുമനുവദിക്കാതെ അകറ്റുക ഓര്‍മ്മകളില്‍ നിന്നു പോലുമീ സങ്കര...

പ്രവാസികള്‍ ഒന്നുപോലെ

 പ്രവാസികള്‍ ഒന്നുപോലെ    ജീവിതത്തിന്‍  വേലിയേറ്റങ്ങളില്‍      കണക്കുകള്‍  ചേര്‍ത്തു  വെക്കാന്‍   ഒരുപിടി   മോഹങ്ങളുമായി വിഭിന്ന മൊഴികളുമായി  കേരളകരയെ പുണരുന്നവര്‍ കഷ്ടപ്പെട്ട് നേടിയെടുക്കാന്‍ ഒരുമ്പെടുമ്പോള്‍  ചില നാടന്‍ കങ്കാണിമാര്‍   അവരെ വിറ്റു  ജീവിത സായാങ്ങള്‍ കോഴിക്കാലും കുപ്പിയുമായി  ആര്‍ത്തു രസിപ്പവരിവരുടെ മുഖം നോക്കി  ഇളം ചുവപ്പും മങ്ങിയ  മഞ്ഞയുമായ പ്രതലങ്ങലിരിന്നു  വട്ട കണ്ണാടിയിലുടെ  കണ്ണുകള്‍ ഇറുക്കി പുഞ്ചിരി തുകുന്നു  ഭായിമാര്‍ക്കായി പാവം പോര്‍ബന്ദറിലെ സന്ത്  പെരുവഴിയെതായാകിലും  പെരുമ്പാവൂരായാലും  പാരിസ് ആകുകിലും  കഥ എല്ലായിടത്തും   പ്രവാസി കളുടെ  നൊമ്പരങ്ങള്‍ ഒന്നല്ലയോ  എന്നറിക ഏവരും  മാളോരെ !!...... (പ്രവാസി ജോലിക്കാര്‍ക്കായി  സമര്‍പ്പണം )

എന്റെ ലോകം

എന്റെ ലോകം എന്റെ അടഞ്ഞകണ്ണുകള്‍ക്കപ്പുറം ഉണ്ടെനിക്ക് എന്റെ തായ ഒരു ലോകം എന്റെ രഹസ്യ ഉള്ളറയില്‍ ഞാന്‍ വരച്ചൊരു എന്‍ മഴവില്‍ ചിത്രം എന്റെ സ്വപ്നങ്ങള്‍ എന്റെ മാത്രം ഞാന്‍ നെയ്യ്തു വച്ചോരെന്‍ ജീവിത വസ്ത്രം ഞാന്‍ എന്റെ സ്വന്തം ഉള്ളറയില്‍ ജീവിക്കുന്നു എന്റെ കൊട്ടാരം ഞാന്‍ കെട്ടി കുടിപാര്‍ത്തു ഞാന്‍ എന്റെ സ്വപ്നങ്ങളെ സ്വന്തമാക്കി ഞാന്‍ എന്റെ ചിന്തകളുമായി രമിച്ചു ഞാന്‍ തന്നെ എന്റെ ഭാവി ഉണ്ടെനിക്ക് ഒരു പൂര്‍വ്വകലാം എന്റെ മാത്രം ഞാന്‍ കഴിയുന്നു ഖേദമില്ലാതെ ഒരിക്കലുമൊരു ലക്ഷമില്ലാതെ മുന്നേറി ഞാന്‍  ജീവിക്കുന്നു വര്‍ത്തമാനകാലത്തില്‍ എന്റെ ശ്വാസം മാത്രമാണ്  നിലനില്‍പ്പിന്‍ ആധാരം ഈ ഒരു ലോകമേ എന്നില്‍ ഉള്ളു ഇങ്ങനെ ഞാന്‍ ജീവിക്കുന്നു എന്റെ .. എന്റെ മാത്രം ലോകത്ത് ...

കുറും കവിതകള്‍ 326

കുറും കവിതകള്‍ 326 ഭയം പതിയിരിക്കുന്ന നാട്ടുവഴികള്‍. ബാല്യ കനവുകള്‍ .!! തിരകളില്‍ തേടുന്നു നഷ്ടമായ അമ്മക്കനവുകള്‍. കണ്ണുനീര്‍ തോരാതെ ബാല്യം .!!  മഞ്ഞയും നീലയും ചേര്‍ന്ന ചക്രവാളത്തില്‍ അലയുന്ന ഏകാന്തത .. ഓര്‍മ്മപടവുകള്‍  ഇറങ്ങി മുങ്ങി നിവരാന്‍  കൊത്തിക്കുന്നോരെന്‍ ബാല്യം ..!! ഉറക്കം കെടുത്തിയ ചുമ  നെഞ്ചു തിരുമ്മി കണ്ടു  നക്ഷത്ര പകര്‍ച്ച . കുണുങ്ങി പതഞ്ഞൊഴുകിയ  കാട്ടാറിന്‍ തീരങ്ങളില്‍ പഞ്ചവര്‍ണ്ണക്കിളികള്‍ പാട്ടുപാടി  അമ്പലമണിക്കൊപ്പം  കൌസല്യ സുപ്രഭാതം.  ഉണര്‍ന്നു  ചായക്കട . നദിയുടെ വളവുതിരിഞ്ഞു  പോയൊരു വഞ്ചിയിൽ.  പാട്ട് പാടുന്ന തുഴക്കാരൻ..    മറന്ന ബാല്യം  ഓര്‍മ്മപ്പെടുത്തി . ബില്ലിനോടോപ്പം ജീരക മിട്ടായി. അരുണോദയത്തില്‍ ഒച്ച്‌ ഇഴഞ്ഞു  മഞ്ഞു തുള്ളിതിളക്കം .

കുറും കവിതകള്‍ 325

കുറും കവിതകള്‍ 325 ഉച്ചിയിലർക്കൻ കളിക്കുന്നിതായൊരണ്ണാൻ. അരികെ തണലും..!! മദ്ധ്യാഹ്ന സൂര്യന്‍ മരതണലില്‍ ഒരു പശു അയവിറക്കുന്നു സബോളക്കൊപ്പം ''എബോളയും'' ഇറക്കുമതി ..!! ഒഴുകുന്നാകാശം മാറുന്ന ഋതുക്കളുടെ നിറപകര്‍ച്ച ആനപ്പുറമേറിയിട്ടും വിളി കേള്‍ക്കുന്ന പ്രണയം റെയിഞ്ചു ഇല്ലല്ലോ ആരും കേറാ കൊമ്പത്തെ മധുരവും പുളിയും അണ്ണാര്‍ക്കണ്ണന് സ്വന്തം കൈക്കുമ്പിളിലെ ജലതീര്‍ത്ഥം. മനസ്സിനു നൈര്‍മല്യം.!! കൂട്ടം തെറ്റിയാല്‍ അറിയും മേയിക്കുന്നവന്‍ അന്നം തേടി മുന്നം

അനുഭൂതി

അനുഭൂതി എന്റെ ഹൃദയത്തിലെ സന്തോഷമാം സ്വത്തുക്കള്‍ അറിയാതെ കവര്‍ന്നു കോള്‍ക നിനക്ക് കിട്ടുമാ ഭാഗ്യം അറിയുക നനഞ്ഞ നിമിഷങ്ങളിലുടെ അനുഭൂതി നിനക്കായി..... നീ എന്നില്‍ നിന്നു അകലുന്നതെന്തേ എന്തിനു പരിഭവമേറെ നിഴലിക്കുന്നു കരയുന്നു എങ്കില്‍ കണ്ണു നിറഞ്ഞു തുളുമ്പിയില്ലെങ്കില്‍ കരയുന്നതിന്‍ ലവണ രസമെങ്ങിനെ കിട്ടും നനഞ്ഞ നിമിഷങ്ങളിലുടെ അനുഭൂതി നിനക്കായി..... ഞാന്‍ പൂവായി നീ എന്നിലെ മണം കൊണ്ടുയകലുക കാറ്റായി താഴ്വാര മഞ്ഞായി ഇലച്ചാര്‍ത്തുകളില്‍ നിറഞ്ഞു നനഞ്ഞ നിമിഷങ്ങളിലുടെ അനുഭൂതി നിനക്കായി... തളര്‍ന്നുറങ്ങുന്ന പുലര്‍കാല ആലസ്യങ്ങളില്‍ വിടരാന്‍ കൊതിക്കുന്ന അരവിന്ദ നയനങ്ങളില്‍ പതിക്കും ചുടു ചുംബനത്തിന്‍ നനഞ്ഞ നിമിഷങ്ങളിലുടെ അനുഭൂതി നിനക്കായി...