Wednesday, August 13, 2014

കുറും കവിതകള്‍ 325

കുറും കവിതകള്‍ 325

ഉച്ചിയിലർക്കൻ
കളിക്കുന്നിതായൊരണ്ണാൻ.
അരികെ തണലും..!!

മദ്ധ്യാഹ്ന സൂര്യന്‍
മരതണലില്‍
ഒരു പശു അയവിറക്കുന്നു

സബോളക്കൊപ്പം
''എബോളയും''
ഇറക്കുമതി ..!!

ഒഴുകുന്നാകാശം
മാറുന്ന ഋതുക്കളുടെ
നിറപകര്‍ച്ച

ആനപ്പുറമേറിയിട്ടും
വിളി കേള്‍ക്കുന്ന പ്രണയം
റെയിഞ്ചു ഇല്ലല്ലോ

ആരും കേറാ കൊമ്പത്തെ
മധുരവും പുളിയും
അണ്ണാര്‍ക്കണ്ണന് സ്വന്തം

കൈക്കുമ്പിളിലെ
ജലതീര്‍ത്ഥം.
മനസ്സിനു നൈര്‍മല്യം.!!

കൂട്ടം തെറ്റിയാല്‍
അറിയും മേയിക്കുന്നവന്‍
അന്നം തേടി മുന്നം

No comments: