സ്വരാക്ഷര പൂജ(അയ്യപ്പ ഭക്തിഗാനം)
സ്വരാക്ഷര പൂജ
(അയ്യപ്പ ഭക്തിഗാനം)
സ്വാമിയേ ശരണം അയ്യപ്പാ... ശരണം അയ്യപ്പാ... ശരണം അയ്യപ്പാ... ഹരിഹരസുതനേ ശരണം അയ്യപ്പാ... സ്വാമിയേ... ശരണം അയ്യപ്പാ...
അഖിലലോക ദുരിതശമനൻ അയ്യപ്പാ
ആശ്രിതവത്സലാ മലമേൽ അമരും അയ്യപ്പാ
ഇഹലോക പൊരുളെൻ ഇഷ്ടദൈവമേ അയ്യപ്പാ
ഈശ്വരപുത്രാ മണികണ്ഠാ ശരണം അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ
ശരണം ശരണം അയ്യപ്പാ
ഹരിഹരസുതനേ അയ്യപ്പാ
ശരണം ശരണം അയ്യപ്പാ
അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകാ
ആരാധ്യ മൂർത്തിയാം ധർമ്മശാസ്താവേ
ഇരുമുടിയേന്തുന്ന ഭക്തജനപാലകാ
ഈശ്വര സങ്കല്പ സാക്ഷാൽക്കാരമേ
ഉന്നത ശബരിഗിരി വാഴും ദേവനേ
ഊഴിയിൽ കാരുണ്യം ചൊരിയും നാഥനേ
ഋഷിമാർ വാഴ്ത്തുന്ന ദിവ്യസ്വരൂപാ
എളിയവർക്കാശ്രയമേ മണികണ്ഠാ
ശരണം അയ്യപ്പാ... ശരണം അയ്യപ്പാ...
സ്വാമിയേ... ശരണം അയ്യപ്പാ...
ഏഴുലോകങ്ങൾ വാഴ്ത്തുന്ന ദേവനേ
ഐശ്വര്യമേകുന്ന അനുഗ്രഹമൂർത്തിയേ
ഒരുനാളും കൈവിടാത്ത കാരുണ്യസാഗരാ
ഓംകാര പൊരുളേ മണികണ്ഠാ
ഔദാര്യ സിന്ധുവേ അയ്യപ്പസ്വാമിയേ
അംബരമാകെ നിറയും ദിവ്യപ്രഭയേ
അനന്തമാം കാരുണ്യത്തിൻ പരമതത്ത്വമേ
അഖിലർക്കും അഭയമേ അയ്യപ്പസ്വാമിയേ
അഖിലലോക ദുരിതശമനൻ അയ്യപ്പാ
ആശ്രിതവത്സലാ മലമേൽ അമരും അയ്യപ്പാ
ഇഹലോക പൊരുളെൻ ഇഷ്ടദൈവമേ അയ്യപ്പാ
ഈശ്വരപുത്രാ മണികണ്ഠാ ശരണം അയ്യപ്പാ
സ്വാമിയേ ശരണം അയ്യപ്പാ
ഹരിഹരസുതനേ ശരണം അയ്യപ്പാ
തത്ത്വമസിയേ ശരണം അയ്യപ്പാ
ജീ ആർ കവിയൂർ
23 11 2026
( തിരുവല്ല, കവിയൂർ)
Comments