എന്റെ ലോകം

എന്റെ ലോകം

എന്റെ അടഞ്ഞകണ്ണുകള്‍ക്കപ്പുറം
ഉണ്ടെനിക്ക് എന്റെ തായ ഒരു ലോകം

എന്റെ രഹസ്യ ഉള്ളറയില്‍
ഞാന്‍ വരച്ചൊരു എന്‍ മഴവില്‍ ചിത്രം

എന്റെ സ്വപ്നങ്ങള്‍ എന്റെ മാത്രം
ഞാന്‍ നെയ്യ്തു വച്ചോരെന്‍ ജീവിത വസ്ത്രം

ഞാന്‍ എന്റെ സ്വന്തം ഉള്ളറയില്‍ ജീവിക്കുന്നു
എന്റെ കൊട്ടാരം ഞാന്‍ കെട്ടി കുടിപാര്‍ത്തു

ഞാന്‍ എന്റെ സ്വപ്നങ്ങളെ സ്വന്തമാക്കി
ഞാന്‍ എന്റെ ചിന്തകളുമായി രമിച്ചു

ഞാന്‍ തന്നെ എന്റെ ഭാവി
ഉണ്ടെനിക്ക് ഒരു പൂര്‍വ്വകലാം എന്റെ മാത്രം

ഞാന്‍ കഴിയുന്നു ഖേദമില്ലാതെ
ഒരിക്കലുമൊരു ലക്ഷമില്ലാതെ മുന്നേറി

ഞാന്‍  ജീവിക്കുന്നു വര്‍ത്തമാനകാലത്തില്‍
എന്റെ ശ്വാസം മാത്രമാണ്  നിലനില്‍പ്പിന്‍ ആധാരം

ഈ ഒരു ലോകമേ എന്നില്‍ ഉള്ളു
ഇങ്ങനെ ഞാന്‍ ജീവിക്കുന്നു എന്റെ ..


എന്റെ മാത്രം ലോകത്ത് ...

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “