അവളെ തേടി

അവളെ തേടി


മൗനം നിറയുമി
സന്ധ്യതന്‍ വേളയില്‍
നിഴലുകളലയാനാവാതെ

നിറപകര്‍ച്ചകളില്‍
അരുണിമയുടെ   കാഴ്ചകളില്‍
കാറ്റിനു സുഗന്ധം

രാവിന്‍റെ മുഖത്തിനു
വശ്യതയുടെ തുടിപ്പുകള്‍
വന്യമായ അനുഭൂതി

കണ്ണുകളില്‍ സ്വപ്നങ്ങള്‍
കൂടുകുട്ടാന്‍ മടിച്ചു നില്‍ക്കുന്നു
പെരുവഴി അമ്പലത്തില്‍

എവിടെ വച്ചോ
കൈവിട്ടു പോയ
മന്സാനിദ്ധ്യം

വരട്ടെ വരാതിരിക്കില്ല
ചിലമ്പണിഞ്ഞോ അതോ
നഗ്ന പാദയായി

കവിതയവള്‍
ഒളിച്ചു കളി നടത്തുന്നു
കണ്ണു പൊത്തി ഇരുന്നു

പിണങ്ങുവാന്‍ ഒന്നുമേ
അരുതാത്തു പറയുകയോ
ചിന്തിക്കുകയോ ചെയ്യ്തുമില്ല

ഒരിക്കലും ഇങ്ങിനെ
കൈവിട്ടു ദൂരെ എങ്ങുമേ
പോയിട്ടില്ല ഏയ്‌ ആവില്ല

അപ്പോള്‍ ഇത്രയും നേരം
പറഞ്ഞതൊക്കെ പറയിപ്പിച്ചതൊക്കെ
കവിത അല്ലെന്നുണ്ടോ എന്ന് ആശ്വസിക്കാം ....!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “