പിരിഞ്ഞുപോയ സ്വപ്നം
പിരിഞ്ഞുപോയ സ്വപ്നം
നിനക്കായി മാത്രം കാത്തിരുന്നു നിഴലായി കൂടെ നടന്നിരുന്നു ഒരു വാക്കിൽ നീ അകന്നുപോയി ഒരു നോവായി നീ മാറിപ്പോയി
കണ്ട സ്വപ്നങ്ങൾ മാഞ്ഞുപോയി കണ്ണിൻ തീരങ്ങൾ നനഞ്ഞുപോയി പറയാനേറെയുണ്ടായിരുന്നല്ലോ മൗനത്തിൽ വാക്കുകൾ വീണുപോയി
ഒരുനാളും മറക്കില്ല നിന്നെ ഒരിക്കലും വെറുക്കില്ല നിന്നെ വഴിപിരിഞ്ഞാലും ഓർമ്മകളിൽ വിടരാത്ത പൂവായ് നീയുണ്ടല്ലോ
ഇനിയുള്ള യാത്ര തനിച്ചാണെങ്കിലും ഇടറാതെ നീങ്ങും വഴികളിലൂടെ നഷ്ടമായൊരു വസന്തമോർത്ത് നിശ്ശബ്ദമായ് കാലം കടന്നുപോയ്...
ജീ ആർ കവിയൂർ
24 11 2026
( തിരുവല്ല, കവിയൂർ)
Comments